CinemaGeneralIndian CinemaKollywoodLatest NewsMollywoodNEWSWOODs

സ്റ്റണ്ട് യൂണിയന്‍ 50-ആം വാര്‍ഷികത്തില്‍ താരമായി മോഹന്‍ലാല്‍

 

സിനിമയിലെ പ്രധാന ഘടകമാണ് സ്റ്റണ്ട്. സൂപ്പര്‍ താരങ്ങള്‍ നൂറിലധികം വില്ലന്മാരെ പറന്നടിച്ചു ഹീറോയായി  തിളങ്ങുന്നതിനുപിന്നില്‍ കഠിന പ്രയത്നം തന്നെയുണ്ട്. തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങള്‍ ചെന്നൈയില്‍ നടന്നു. രജനികാന്ത്, സൂര്യ, ധനുഷ്, കാര്‍ത്തി, വിജയ് സേതുപതി, ആര്യ, വിക്രം തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു. ഇതിനിടെ എല്ലാവരുടെയും മനം കവര്‍ന്ന് തനി മലയാളി ലുക്കില്‍ മോഹന്‍ലാലും എത്തി.

ഭൂട്ടാന്‍ യാത്ര കഴിഞ്ഞുള്ള വരവില്‍ താടിയും മീശയുമായി കട്ട ലുക്കിലാണ് മോഹന്‍ലാല്‍ വേദിയില്‍ എത്തിയത്. ഓറഞ്ച് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമണിഞ്ഞെത്തിയ താരത്തിനു മികച്ച സ്വീകരണമാണ് ലഭിച്ചത്

ചിത്രങ്ങള്‍ കാണാം

shortlink

Related Articles

Post Your Comments


Back to top button