CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

രണ്ടാം വരവില്‍ നസ്രിയയുടെ നായകന്‍ യുവസൂപ്പര്‍സ്റ്റാര്‍..!

 

ആരാധകര്‍ ഏറെയുള്ള യുവനടിയാണ് നസ്രിയ നസിം. സിനിമയുടെ തിരക്കുകളില്‍ നിന്നപ്പോഴായിരുന്നു ഫഹദുമായുള്ള നസ്രിയയുടെ വിവാഹം. ആരാധകരെ നിരാശയില്‍ ആഴ്ത്തി കുടുംബജീവിതത്തിലേക്ക് മാറിയ താരം വീണ്ടും സിനിമയിലേക്ക് എത്തുന്നതായി വാര്‍ത്ത, ഭര്‍ത്താവ് ഫഹദ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു നസ്രിയ തിരിച്ചു വരുന്ന വിവരം ഫഹദ് വെളിപ്പെടുത്തിയത്.

പൃഥ്വിയുടെ നായികയായാണ് നസ്രിയയുടെ രണ്ടാം വരവെന്നാണ് റിപ്പോര്‍ട്ട്. അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണു നസ്രിയ തിരിച്ചു വരുന്നത് എന്നു മുന്‍പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങ് പൂര്‍ത്തിയായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button