CinemaGeneralNEWS

പ്രേം നസീറിനെ കുറ്റം പറഞ്ഞയാളെ മോഹന്‍ലാല്‍ തല്ലി!

നടന്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ടു പണ്ടൊരിക്കല്‍ ഒരു സംഭവമുണ്ടായി. തന്‍റെ ഏറ്റവും പ്രിയപ്പെട്ട ആളുകളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞാല്‍ അയാള്‍ക്കിട്ട്‌ മോഹന്‍ലാല്‍ തീര്‍ച്ചയായും ഒന്ന് പൊട്ടിക്കും. സമാനമായ ഒരു സംഭവം ഉണ്ടായത് നിത്യഹരിത നായകനായ പ്രേം നസീറിനെ ഒരാള്‍ കുറ്റം പറഞ്ഞപ്പോഴായിരുന്നു. 

പ്രേം നസീറിനെ കുറിച്ച് നിരന്തരം ഒരാള്‍ മോശമായി പറഞ്ഞപ്പോഴാണ് മോഹന്‍ലാലിന് അദ്ദേഹത്തിന്‍റെ ക്ഷമ നശിച്ചത്. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്  നടന്ന സംഭവമാണിത്.

പ്രേം നസീര്‍ എന്ന നടനെ കുറിച്ച് മോശമായ വാചകം പറഞ്ഞ കക്ഷിയുടെ നേരെ രോഷാകുലനായ മോഹന്‍ലാല്‍ തന്‍റെ സിനിമയിലെ കഥാപാത്രങ്ങള്‍ ചെയ്യുന്നത് പോലെ കരണത്തടിച്ചാണ് അയാള്‍ക്ക് മറുപടി നല്‍കിയത്.

“ജെബി ജംഗ്ഷന്‍” എന്ന അഭിമുഖ പരിപാടിക്കിടെയായിരുന്നു മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് പരാമര്‍ശിച്ചത്.

“ഒരാളെ അടിക്കുക എന്ന് പറയുന്നത് വേറെ ഒരു മാര്‍ഗ്ഗവും ഇല്ലത്തെ വരുമ്പോഴാണ് അങ്ങനെ ചെയ്യേണ്ടി വരുന്നത്. ഒരുപാട് തവണ അദ്ദേഹത്തെക്കുറിച്ച് പരിഹസിച്ചപ്പോള്‍ അടി കൊടുക്കുകയേ നിവൃത്തിയുണ്ടായിരുന്നൂള്ളൂ” എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button