CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ലാല്‍ജോസ്- നിവിന്‍ പോളി ചിത്രം ഉപേക്ഷിക്കാന്‍ കാരണം…!

ബോബി-സഞ്ജയ് തിരക്കഥ എഴുതി ലാല്‍ ജോസ് സംവിധാനത്തില്‍ ഒരു നിവിന്‍ പോളി ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ആരാധകര്‍ ആവേശത്തോടെ കേട്ട ഈ ചിത്രത്തെക്കുറിച്ച് പിന്നീടു വാര്‍ത്തകള്‍ ഒന്നും വന്നിരുന്നില്ല. ആ പ്രൊജക്റ്റ് ആദ്യ ഘട്ടത്തില്‍ തന്നെ ഉപേക്ഷിച്ചു. എന്താണ് ആ ചിത്രത്തിനു സംഭവിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുകയാണ് ഇപ്പോള്‍.

നിവിന്‍ പോളിക്ക് സ്ക്രിപ്റ്റിലുള്ള ആത്മവിശ്വാസ കുറവാണ് പടം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആദ്യം സ്റ്റോറി ലൈന്‍ കേട്ടപ്പോള്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ച നിവിന് തിരക്കഥ പൂര്‍ത്തിയായപ്പോള്‍ അത് മികച്ചതായി തോന്നിയില്ല. അക്കാര്യം ലാല്‍ജോസുമായി സംസാരിച്ചപ്പോള്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ നിവിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നും സൂചന. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ചിത്രം മുന്നോട്ടുകൊണ്ടുപോകേണ്ട എന്നു തീരുമാനിക്കുകയായിരുന്നുവെന്നും വാര്‍ത്തയുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button