CinemaLatest NewsMollywood

മമ്മൂട്ടിയെ വെച്ച് ബെസ്റ്റ് ആക്ടര്‍ എന്ന സിനിമ ചെയ്യാന്‍ പല നിര്‍മാതാക്കളും തയ്യാറായിരുന്നില്ല; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍

മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അങ്ങനെയുള്ള ഒരു അനുഭവം വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍.

”മമ്മൂക്കയെ വെച്ച് ബെസ്റ്റ് ആക്ടര്‍ ചെയ്യുന്ന സമയം. കഥ തയ്യാറായി. മമ്മൂട്ടിയുടെ ഡേറ്റുണ്ട് എന്ന് പറഞ്ഞാല്‍ ഏത് നിര്‍മാതാവും ചാടിവീഴുന്ന സമയം. പക്ഷേ പതിവില്‍ നിന്ന് വ്യത്യസ്തമായി നിര്‍മാതാക്കള്‍ പലരും കഥ കേള്‍ക്കുമ്പോഴേക്കും പിന്തിരിയുന്നു. മമ്മൂട്ടിയെപ്പോലെ സുന്ദരനായ നായകന്‍ സംവിധായകരുടെ അടുത്ത് ചെന്ന് ചാന്‍സ് ചോദിച്ച് നടക്കുന്ന സിനിമ വന്നാല്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്നതായിരുന്നു പല നിര്‍മാതാക്കളുടേയും ആശങ്കയെന്നും ബിപിന്‍ചന്ദ്രന്‍ പറയുന്നു.

മമ്മൂട്ടിയെപ്പോലെ സൗന്ദര്യമുള്ള ഒരാള്‍ ചാന്‍സ് ചോദിച്ചാല്‍ ആരാണ് കൊടുക്കാത്തത് എന്നാണവര്‍ ചോദിക്കുന്നത്. മമ്മൂട്ടിക്ക് യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. കുറച്ചുകാലംകൂടി നല്ലൊരു ക്യാരക്ടര്‍ റോള്‍ കിട്ടിയതിന്റെ സന്തോഷമായിരുന്നു അദ്ദേഹത്തിന്”- ബിപിന്‍ ചന്ദ്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button