BollywoodCinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

താരരാജാക്കന്മാരെ കടത്തിവെട്ടാൻ ദുൽഖർ…!

 

ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയില്‍ ആരംഭിച്ചു.പിതാവ് മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കും മോഹന്‍ ലാല്‍ അടക്കമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്കും അന്യമായ ഒരു സവിശേഷതയാണ് ദുല്‍ഖറിന്റെ പ്ലസ് പോയിന്റ് എന്നാണ് വിലയിരുത്തല്‍ .

തേച്ചാലും മായ്ച്ചാലും മാറാത്ത മലയാളിത്തമാണ് മുതിര്‍ന്ന സ്റ്റാറുകള്‍ക്ക് സൗത്ത് ഇന്ത്യയും തെന്നിന്ത്യയും വിട്ടു പുറത്തു കടക്കാന്‍ വിനയായത്.ഹിന്ദി പിടിച്ചടക്കാന്‍ പോയ സ്റ്റൈല്‍ മന്നൻ രജനിക്ക് പോലും ദ്രാവിഡ സൗന്ദര്യമാണ് വിനയായത് .

ഒരു ബോളിവുഡ് നടന്റെ എന്നല്ല ഒരു ഹോളിവുഡ് നടന്റെ പോലും ഭാവങ്ങള്‍ ന്യൂജെന്‍ നടനായ ദുല്‍ക്കറിലുണ്ട്. അതിനാൽ ഏറെ പ്രതീക്ഷയ്ക്കു വകയുണ്ട് ദുൽഖറിന്.അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്ക്രൂവാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ഖാനും ദുല്‍ഖറിനൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥില പാര്‍ക്കറാണ് നായിക.

shortlink

Related Articles

Post Your Comments


Back to top button