CinemaGeneralIndian CinemaKollywoodLatest NewsNEWSTollywoodWOODs

ആ വില്ലന്‍ അരവിന്ദ് സ്വാമിയല്ല..!

 

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് അരവിന്ദ് സ്വാമി. ജയം രവിയും അരവിന്ദ് സ്വാമിയും തകര്‍ത്തഭിനയിച്ച ചിത്രമാണ് ബോഗന്‍. വില്ലന്‍ വേഷത്തിലാണ് അരവിന്ദ് സ്വാമി ബോഗനിലെത്തിയത്. ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുമ്പോഴും അരവിന്ദ് സ്വാമി തന്നെ ആ വേഷം ചെയ്യും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തെലുങ്ക് ചിത്രത്തില്‍ വില്ലന്‍ അരവിന്ദ് സ്വാമി അല്ലെന്നു പുതിയ റിപ്പോര്‍ട്ട്. ”ഒറിജിനലില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി ബോഗന്‍ തെലുങ്കില്‍ എത്തിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അരവിന്ദ് സ്വാമി അതേ കഥാപാത്രമായി എത്തിയാല്‍ പുതുമ അനുഭവപ്പെട്ടില്ല” സംവിധായകന്‍ ലക്ഷ്മണ്‍ പറയുന്നു. താരത്തിനും ഈ അഭിപ്രായം തന്നെയാണുള്ളത്. എസ് ജെ സൂര്യയെയും ജോക്കര്‍ ബത്മനെയും കേന്ദ്ര കഥാപാത്രങ്ങളാക്കാനാണ് ലക്ഷ്മണിന്റെ തീരുമാനം. ഹന്‍സിക ചെയ്ത നായിക വേഷത്തില്‍ കാതറിന്‍ തെരേസ എത്തുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button