CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

പ്രൊഫസര്‍ ഡിങ്കന്‍ ഉപേക്ഷിച്ചു? സംവിധായകന്‍ പ്രതികരിക്കുന്നു

 
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലാവുകയും റിമാന്‍ഡില്‍ കഴിയേണ്ടി വരുകയും ചെയ്തതോടെ ഒരുപിടി ചിത്രങ്ങള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ദിലീപിനെ നായകനാക്കി രാമലീല, പ്രൊഫസര്‍ ഡിങ്കന്‍, കമ്മാരസംഭവം തുടങ്ങി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. എന്നാല്‍ ദിലീപ് ജയിലില്‍ ആയതോടെ ഈ ചിത്രങ്ങള്‍ പ്രതിസന്ധിയിലാണ്.
 
രാമലീലയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയായതിനാല്‍ ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. എന്നാല്‍ ഒരു മാസത്തെയും മറ്റും ഷൂട്ടിംഗ് മാത്രം നടത്തിയ പ്രൊഫസര്‍ ഡിങ്കനും കമ്മാരസംഭവവും ഉപേക്ഷിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചാരിക്കുന്നുണ്ട്. ഈ വാര്‍ത്ത നിഷേധിച്ച് പ്രൊഫസര്‍ ഡിങ്കന്റെ സംവിധായകന്‍ രാമചന്ദ്രബാബു രംഗത്തെത്തി.
 
പ്രൊഫസർ ഡിങ്കന്‍ ഉപേക്ഷിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വാസ്തവമില്ല. ഞങ്ങള്‍ ആരും അത്തരത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല- രാമചന്ദ്ര ബാബു പറയുന്നു
 

shortlink

Related Articles

Post Your Comments


Back to top button