CinemaMollywoodNEWS

“എന്തുകൊണ്ടാണ് എന്നെ ‘ആ’ കോളേജില്‍ നിന്ന് സസ്പെൻഡ് ചെയ്തതെന്നറിയില്ല” ; സലിം കുമാര്‍

ലാല്‍ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മുഖ്യ വേഷത്തിലാണ് സലിം കുമാറും അഭിനയിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ സലിം കുമാര്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തില്‍ വൈസ്പ്രിൻസിപ്പിലിന്റെ റോളിലാണ് സലിം കുമാര്‍ അഭിനയിച്ചിരിക്കുന്നത്. 
ചിത്രത്തില്‍ ഒരു മുഴുനീള ഹ്യൂമര്‍ വേഷം അവതരിപ്പിച്ചു കൊണ്ടാണ് സലിം കുമാര്‍ ഈ ഓണത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

“വെളിപാടിന്റെ പുസ്തകത്തിൽ ഒരു തകർപ്പൻ വൈസ്പ്രിൻസിപ്പലായാണ് ഞാൻ നിങ്ങൾക്കു മുന്നിലെത്തുന്നത്. പ്രേംരാജ് എന്നാണ് പേര്. പേരു കേട്ട് ആരും ഞെട്ടണ്ട. അങ്ങനെ പ്രേമത്തെ പ്രോത്സാഹാപ്പിക്കുന്ന ഒരു പ്രിൻസിപ്പലൊന്നുമല്ല ഞാൻ. ആ മോഹത്തോടെ ആരും കോളജിന്റെ പടി കടന്നു വരികയും വേണ്ട. പ്രേമത്തെ എതിർക്കുന്ന ഒരു രാജാണ് ഞാൻ. ആ എതിർപ്പ് യാഥാർഥ്യമാണോ, വിടുവായത്തരമാണോ എന്നൊക്കെ ചിത്രം കണ്ട് മനസ്സിലാക്കണം. എന്നെ സംബന്ധിച്ച് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ചിത്രമാണിത്. മുഴുനീള കോമഡി കഥാപാത്രവുമാണ്. ലാൽജോസ് ചിത്രത്തിൽ ഇത്രയും ഹ്യൂമർ ആയ വേഷം ഇതിന് മുമ്പ് ഞാൻ ചെയ്തിട്ടില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല എന്നെ ആ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. കൈയിലിരിപ്പു കൊണ്ടാണോ സസ്പെൻഡ് ചെയ്തത് എന്ന ചോദ്യത്തിന് എന്നെ സസ്പെൻഡ് ചെയ്തതു കൊണ്ടാണല്ലോ ഇടിക്കുളയ്ക്ക് വൈസ്പ്രിൻസിപ്പലായി കോളജിലെത്താൻ സാധിച്ചത്. പിന്നെ ഈ സസ്പെൻഷനൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു…. സസ്പെൻഡ് ചെയ്തത് എന്തിനാണെന്ന് നിങ്ങൾക്കറിയണമെങ്കിൽ ചിത്രം കാണുക. അപ്പോൾ മനസ്സിലാകും.”

കടപ്പാട് ; മനോരമ ഓണ്‍ലൈന്‍

shortlink

Related Articles

Post Your Comments


Back to top button