BollywoodCinemaGeneralLatest NewsNEWSWOODs

അഭിനവ് ബിന്ദ്രയായി താരപുത്രന്‍..!

ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ ജിവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകന്‍ ഹര്‍ഷവര്‍ദ്ധന്‍ കപൂര്‍ നായകനാകുന്നു. ട്വിറ്ററിലൂടെ താരം തന്നെയാണ് തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.

വിക്രമാദിത്യ മോട്വാനെയുടെ ‘ഭവേശ് ജോഷി’യുടെ ലൊക്കേഷനില്‍ വച്ചാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരം താരം പുറത്തുവിട്ടത്. “തുടക്കം വളരെ പ്രത്യേകതയുള്ളതായിരുന്നു. പ്രത്യേകിച്ച്‌ ലോകപ്രശസ്തിയാര്‍ജിച്ച ഒരു കഥാപാത്രം ചെയ്യുമ്ബോള്‍. അദ്ദഹത്തിന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ ആകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, കഠിനാധ്വാനവും ഒരു കഴിവാണ്” അഭിനവ് ബിന്ദ്രയോടൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഹര്‍ഷവര്‍ദ്ധന്‍ ട്വിറ്ററില്‍ കുറിച്ചു.

ഒരേസമയം ലോകജേതാവും ഒളിമ്ബിക് ജേതാവുമായ ഇന്ത്യയിലെ ഒരേയൊരു താരമാണ് അഭിനവ് ബിന്ദ്ര. 2006 ലെ ലോക ഷൂട്ടിംഗ് ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ബിന്ദ്ര 2008ലെ ബീജീങ്ങ് ഒളിമ്ബിക്സിലും സ്വര്‍ണം കരസ്ഥമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button