CinemaGeneralLatest NewsMollywoodNEWSWOODs

തളത്തില്‍ ദിനേശന്റെയും ശോഭയുടെയും പുതിയ വിശേഷങ്ങള്‍

നിവിൻ പോളിയും നയൻ താരയും ഒന്നിക്കുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. അജു വർഗീസിന്റെ നിർമ്മാണത്തിൽ ധ്യാൻ ശീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഒക്ടോബറിൽ ആരംഭിക്കാനായിരുന്നു ആദ്യ തീരുമാനം.

നടൻ ശ്രീനിവാസനും പാർവതിയും അഭിനയിച്ചു വിജയിപ്പിച്ച വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിന്റെ പുത്തൻ മുഖമായിരിക്കും ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ. വടക്കുനോക്കി യന്ത്രത്തിൽ ധ്യാനിന്റെ അച്ഛൻ കൂടിയായ ശ്രീനിവാസൻ അവതരിപ്പിച്ച ദിനേശൻ എന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ഈ ചിത്രത്തിൽ നിവിന് നൽകിയിരിക്കുന്നത്. പാർവതിയുടെ ശോഭയെന്ന കഥാപാത്രമായി നയൻതാര എത്തും.

ഒരു റൊമാന്റിക് കോമഡിയായ ചിത്രത്തിന്റെ നിർമ്മാതാവ് എന്നതിലുപരി അജു ഈ ചിത്രത്തിൽ ഒരു വേഷവും കൈകാര്യം ചെയ്യുന്നുണ്ട്. ചെന്നൈയിലും ആലപ്പുഴയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഷാൻ റഹ്‌മാൻ ആണ്.

shortlink

Related Articles

Post Your Comments


Back to top button