CinemaMollywoodNEWS

സൂപ്പര്‍ താര പദവിയിലേക്ക് ഉയരാന്‍ സണ്ണിവെയ്ന്‍

യുവനിരയിലെ ശ്രദ്ധേയനായ താരമാണ് സണ്ണിവെയ്ന്‍. ദുല്‍ഖര്‍ നായകനായി അരങ്ങേറ്റം കുറിച്ച സെക്കന്ഡ് ഷോയിലെ കുരുടി എന്ന സണ്ണിവെയ്ന്റെ കഥാപാത്രം പ്രേക്ഷകര്‍ ഹൃദയത്തിലേക്ക് ആയിരുന്നു സ്വീകരിച്ചത്. പിന്നീടു പല ചിത്രങ്ങളിലും കേന്ദ്രകഥാപാത്രമായി എത്തിയ സണ്ണിവെയ്ന്‍ പ്രേക്ഷകരുടെ അംഗീകാരം ഏറ്റുവാങ്ങി. .ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പൂമ്പാറ്റ ഗിരീഷിനെ അവതരിപ്പിച്ച സണ്ണിവെയ്ന്‍ ഹീറോ വേഷം ചെയ്യുന്നതില്‍ മിടുക്കനാണെന്ന് തെളിയിക്കുകയും ചെയ്തു. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന പോക്കിരി സൈമണ്‍ ആണ് റിലീസിന് തയ്യാറെടുക്കുന്ന സണ്ണിവെയ്ന്‍ ചിത്രം. ചിത്രത്തിലെ പോക്കിരിപ്പാട്ടും, ഗാനത്തിനൊപ്പമുള്ള സണ്ണിവെയന്റെ നൃത്തരംഗവും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. സണ്ണിവെയ്ന്റെ പുതിയതായി പ്രഖ്യാപിച്ച ചിത്രമാണ് കുഞ്ഞുണ്ണി കുണ്ഠിതനാണ്. പതിനെട്ടിലേറെ അവാര്‍ഡുകള്‍ നേടിയ എട്ടുകാലി എന്ന ഹ്രസ്വചിത്രമൊരുക്കിയ പ്രിന്‍സ് ജോയ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. മറ്റുനടന്‍മാര്‍ക്കൊപ്പം സൂപ്പര്‍ താര പദവിയിലേക്ക് ഉയരാന്‍ സണ്ണിവെയ്നും തന്‍റെ പ്രയത്നം ആരംഭിച്ചു കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button