CinemaGeneralLatest NewsMollywoodNEWSWOODs

നടി ഷീലയുമായി ബന്ധമില്ല; ഡെപ്യൂട്ടി കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര

പുതുവയ്പ്പ് കേസില്‍ വാര്‍ത്തയില്‍ നിറഞ്ഞ ഐപിസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്ര നടി ഷീലയുടെ സഹോദരിയുടെ പുത്രനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സജീവമായിരുന്നു. എന്നാല്‍ താന്‍ നടി ഷീലയെ അറിയില്ലയെന്നും അവരുടെ സഹോദരി പുത്രനാണെന്ന വാര്‍ത്ത തികച്ചും വ്യാജമാണെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര പറയുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് യതീഷ് ചന്ദ്ര ഇത് പറഞ്ഞത്.

പുറത്തു പോകുമ്പോള്‍ എല്ലാവരും ഷീലയുടെ സഹോദരിയുടെ മോനാണെല്ലോ എന്നു ചോദിക്കാറുണ്ട്. എന്നാല്‍ ആദ്യ സമയത്ത് എന്താണ് അവര്‍ ചോദിക്കുന്നതെന്നു മനസിലായിരുന്നില്ല. പിന്നീടാണു സമൂഹ മാധ്യമങ്ങളില്‍ ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്നതറിഞ്ഞത്. അതിനു ശേഷം ഷീലയെക്കുറിച്ചു മനസിലാക്കി. എന്നാല്‍ കേരളവുമായി തനിക്കു യാതൊരു രക്ത ബന്ധവുമില്ലെന്നും ഇവിടെ പോലീസ് മേധവിയായി എത്തിയ ശേഷമാണു കേരളത്തെക്കുറിച്ചു കൂടുതല്‍ മനസിലാക്കുന്നത് എന്നും യതീഷ് ചന്ദ്ര പറഞ്ഞു. സത്യമന്വേഷിച്ചറിയാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതു തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button