CinemaGeneralIndian CinemaLatest NewsNEWSTollywoodWOODs

പ്രണയത്തിനായി അനുപമ വിദേശത്ത്..!

 

പ്രേമം നായിക അനുപമ പരമേശ്വർ യൂറോപ്പിലേക്ക് പറക്കുന്നു . കൃഷ്ണാർജ്ജുന യുദ്ധം എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് വിദേശ യാത്ര . ഈച്ച ഫെയിം നാനിയാണ് കൃഷ്ണാർജുനയിൽ അനുപമയുടെ നായകനാകുന്നത് . ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളും രണ്ടു പാട്ടുകളുമാണ് വിദേശത്തു ചിത്രീകരിക്കുന്നത്. ഏകദേശം ഒരു മാസത്തോളം വിദേശ ചിത്രീകരണം നീട്ടുനിൽക്കും.

എക്സ്പ്രസ്സ് രാജ ,വേങ്കിടാദ്രി എക്സ്പ്രസ്സ് തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ മെർലപക ഗാന്ധി ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. അ ആ എന്ന സിനിമയിലൂടെയാണ് അനുപമ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത് 
പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും ശതമാനം ഭവതി ,വുന്നതി ഒക്കടെ സിന്ദഗി,സവ്യ സാചി തുടങ്ങിയ ചിത്രങ്ങളിലും അനുപമ അഭിനയിച്ചിട്ടുണ്ട് .കൃഷ്ണാർജുനയുദ്ധം അനുപമയുടെ തെലുങ്കിലെ ഏഴാമത്തെ ചിത്രമാണ് .ജോമോന്റെ സുവിശേഷങ്ങളാണ് അനുപമ അഭിനയിച്ച അവസാന മലയാള ചിത്രം 

shortlink

Related Articles

Post Your Comments


Back to top button