BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

കൊച്ചിയിലെ ജനക്കൂട്ടത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് സണ്ണി ലിയോണ്‍

 

കൊച്ചിയില്‍ തന്നെ കാണാന്‍ എത്തിയവരെക്കുറിച്ച് ബോളിവുഡ് നടി സണ്ണി ലിയോണ്‍. ”സ്‌നേഹക്കടലായിരുന്നു കൊച്ചിയില്‍ താന്‍ കണ്ടത്. കൊച്ചിയിലെത്തിയ കേരളത്തില്‍ എത്തിയ തനിക്ക് ജനങ്ങള്‍ തന്നത് സ്നേഹവും ബഹുമാനവുമാണ്. തന്നെ കാണാന്‍ എത്തിയവരെ കളിയാക്കുന്നതും ചീത്തവിളിക്കുന്നതും കണ്ടപ്പോള്‍ ദേഷ്യം തോന്നി” ഒരു ടിവി ചാറ്റ് ഷോയില്‍ സണ്ണി ലിയോണ്‍ പറഞ്ഞു. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല. മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല എന്നും സണ്ണി ലിയോണ്‍കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്ക് പോലും സൃഷ്ടിച്ചു കൊച്ചിയില്‍ സണ്ണിയെ കാണാന്‍ സ്ത്രീകള്‍ അടക്കമുള്ള ആരാധകര്‍ കാത്തുനിന്നു. എന്നാല്‍ ഈ ജനക്കൂട്ടത്തെ പരിഹസിച്ച് പലരും രംഗത്തെത്തിയിരുന്നു. ഇത്തരം വിമര്‍ശങ്ങള്‍ക്കെതിരെയും തന്നെ കാണാന്‍ എത്തിയ ആരാധകരെയും പ്രശംസിച്ചിരിക്കുകയാണ് സണ്ണി ലിയോണ്‍.

 

shortlink

Related Articles

Post Your Comments


Back to top button