CinemaIndian CinemaLatest NewsMollywood

മദാമ്മയെന്ന വിളി ഇൻസൽട്ടിങ് : പാരിസ് ലക്ഷ്മി

അഞ്ചാം വയസ്സിൽ ഇന്ത്യയിൽ വന്ന്‍, നൃത്തവുമായി ഈ രാജ്യത്തിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന് നാളുകളിത്രയായിട്ടും തന്നെ ഒരു ഇന്ത്യക്കാരിയായി കാണുവാൻ ഇവിടെയുള്ളവർ തയ്യാറാകുന്നില്ല എന്ന വേദന പങ്കുവെച്ചുകൊണ്ട് പാരിസ് ലക്ഷ്മി.
 
വെള്ളിത്തിരയിൽ ചുവടുവെച്ച്, പിന്നീട് ബാംഗ്ലൂർ ഡേയ്‌സിൽ നിവിന്റെ നായികയായ പാരിസ് ലക്ഷ്മി ഏവർക്കും പരിചിതയാണ്.ഒരു അഭിമുഖത്തിലാണ് ലക്ഷ്മി തന്റെ വേദന പങ്കുവെച്ചത്.തന്റെ സ്കിൻ ടോൺ കാരണം എല്ലാവരും തന്നെ ഒരു വിദേശിയായി തന്നെയാണ് ഇപ്പോഴും കാണുന്നതെന്നും ആ വിഭാഗീയത വളരെയധികം വേദനിപ്പിക്കുന്നുവെന്നും ലക്ഷ്മി പറയുന്നു.
 
മദാമ്മയെന്ന വിളി ഇപ്പോഴും കേൾക്കുന്നുണ്ടെന്നും,ആ വിളിയുടെ അർഥം യജമാനൻ എന്നാണെന്നും പറയുന്ന ലക്ഷ്മി,അങ്ങനെ തന്നെ വിളിക്കുന്നവർ തന്റെ അടിമയാണോ എന്നും ചോദിക്കുന്നു.അങ്ങനെ വിളിക്കുന്നത് ഒരുതരത്തിൽ ഇൻസൽട്ടിങ് ആണെന്നും ലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button