CinemaGeneralLatest NewsMollywoodNEWSWOODs

അച്ഛന്റെ പദവി കാരണം മാനസികമായി തകര്‍ന്നു; സുരേഷ്ഗോപിയുടെ മകന്റെ വെളിപ്പെടുത്തല്‍

 

അച്ഛനമ്മമാരുടെ സാമൂഹിക പദവികള്‍ ചില പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും അഹങ്കാരമാണ്. എന്റെ അച്ഛന്‍ ഇങ്ങനെയാ അങ്ങനെയാ എന്നെല്ലാം വീമ്പുപറയുന്ന മക്കളുടെ കാലത്ത് അച്ഛന്റെ പദവി കാരണം മാനസികമായി തകര്‍ന്നുവെന്ന് ഒരു പുത്രന്റെ വെളിപ്പെടുത്തല്‍. സുരേഷ്ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് ആണ് വെളിപ്പെടുത്തല്‍ നടത്തിയത്.

അച്ഛന്‍ എംപിയായ ശേഷം ഏറ്റവുമധികം ടോര്‍ച്ചറിങ് അനുഭവിച്ചത് താനാണെന്ന് ഗോകുല്‍ പറയുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി ജി പിയുടെ എംപി ആയത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍ നിന്ന് പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തി മാനസികമായി ടോര്‍ച്ചര്‍ ചെയ്തു. ഇത് മാനസികമായി ഏറെ വിഷമിപ്പിച്ചുവെന്നും ഗോകുല്‍ പറയുന്നു.

അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ ഇഷ്ടമാനിന്നു പറയുന്ന ഗോകുല്‍ വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങള്‍ പ്രിയമാനെന്നും പറഞ്ഞു. എന്നാല്‍ ”അച്ഛന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് താത്പര്യമില്ല. അച്ഛന്റെ പൊലീസ് വേഷങ്ങള്‍ കാണുമ്പോള്‍ ആവേശമാണ്. ഭരത് ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് ഞാനും അനിയത്തിയും അച്ഛനെ സല്യൂട്ട് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എംപിയായ സമയത്ത് അച്ഛനെ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നത് കാണുമ്പോള്‍ വളരെ അധികം അഭിമാനം തോന്നാറുണ്ട്” എന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button