BollywoodCinemaGeneralLatest NewsNEWSWOODs

നിലയ്ക്ക് നില്‍ക്കു മിസ്റ്റര്‍ കെആര്‍കെ, കൈയ്യില്‍ കിട്ടിയാല്‍ അടിച്ച്‌ പുരപ്പുറത്ത് കയറ്റും; കെ ആര്‍ കെയ്ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ശ്രേയസ്

 

ബോളിവുഡിലെ വിവാദ നടനും എഴുത്തുകാരനുമായ കെ ആര്‍ കെയ്ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ശ്രേയസ്. മറ്റുള്ള താരങ്ങളെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിലൂടെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട് കെ ആര്‍ കെ. സണ്ണി ഡിയോള്‍, ബോബി ഡിയോള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ശ്രേയസ് ആദ്യമായി സംവിധാനം ചെയ്ത പോസ്റ്റര്‍ ബോയ്സ് എന്ന ചിത്രത്തെയും സംവിധായകനെയും വിമര്‍ശിക്കുകയും അപമാനിക്കുകയും ചെയ്തു.

1.80 കോടി ആദ്യ ദിന കളക്ഷന്‍ നേടിയ പോസ്റ്റര്‍ ബോയ്സ് എന്ന ചിത്രം ഡിയോള്‍ സഹോദരന്മാരുടെ താരമൂല്യമില്ലായ്മയേയും, ശ്രേയസിന്റെ മോശം സംവിധാനത്തിന്റെയും തെളിവാണെന്നായിരുന്നു കെആര്‍കെയുടെ നിരൂപണം. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുകയാണ്.

നിലയ്ക്ക് നില്‍ക്കു കമാല്‍ ആര്‍ ഖാന്‍. എന്റെ കൈയില്‍ കിട്ടിയാല്‍ പന്തു തട്ടുന്നതുപോലെ തട്ടി പുരപ്പുറത്ത് ഞാന്‍ കയറ്റും നിങ്ങളെ എന്നാണ് ശ്രേയസ് മറുപടി നല്‍കിയത്. ശ്രേയസിന്റെ ചുട്ടമറുപടിയെ കെആര്‍കെ എങ്ങനെ നേരിടുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. മുന്പ് മോഹന്‍ലാലിനെ ചോട്ടാ ഭീമെന്നും മറ്റും കളിയാല്‍ക്കിയ കെ ആര്‍ കെ യെ മലയാളി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button