BollywoodCinemaIndian CinemaLatest News

പാക് വിവാഹസല്‍ക്കാരത്തിൽ തിളങ്ങി ബോളിവുഡ് താരങ്ങൾ

ലണ്ടനിൽ നടന്ന ഒരു പാക് വിവാഹസല്‍ക്കാരത്തെ സ്റ്റാർ ഷോയാക്കി മാറ്റിക്കളഞ്ഞു നമ്മുടെ സ്വന്തം ബോളിവുഡ് താരങ്ങൾ.പാകിസ്താനില്‍ വേരുകളുള്ള ലണ്ടന്‍ ബിസിനസ് പ്രമുഖനായ അനീല്‍ മുസാറത്തിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിനാണ് താരങ്ങളുടെ വന്‍നിര അണിനിരന്നത്.

കരണ്‍ ജോഹര്‍, ഹൃത്വിക് റോഷന്‍, റണ്‍വീര്‍ സിംഗ്, സോനം കപൂര്‍, അനില്‍ കപൂര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരാണ് ബോളിവുഡിന്റെ പ്രതിനിധികളായി അനീല്‍ മുസ്സാറത്തിന്റെ മകള്‍ അനൂഷ മുസ്സാറത്തിന്റെയും എഡ്മഡ് കിസ്നീറിന്റെയും വിവാഹത്തിനെത്തിയത്.
ലണ്ടനിലെ ഡോര്‍ചെസ്റ്റര്‍ ഹോട്ടലിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. ബോളിവുഡ് താരങ്ങള്‍ക്ക് പുറമേ പാകിസ്താനില്‍ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നാല്‍പത് ലക്ഷം ഡോളറാണ് വിവാഹ സല്‍ക്കാരത്തിനായി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments


Back to top button