CinemaIndian CinemaKollywoodLatest News

വിവേകം സമ്മാനിച്ച വേദനയുമായി അജിത്

സാഹസിക പ്രിയനായ അജിത്തിന്റെ ആക്ഷന്‍ രംഗങ്ങളായിരുന്നു അടുത്തിടെ ഇറങ്ങിയ വിവേകത്തിന്റെ ശ്രദ്ധേയമായ ഭാഗം.ചിത്രത്തിന്റെ ഹൈലൈറ്റായി കണക്കാക്കിയതും ഈ രംഗങ്ങളായിരുന്നു.ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്ററെപ്പോലും അമ്പരപ്പെടുത്തിയ പ്രകടനമായിരുന്നു അജിത്ത് ഈ ചിത്രത്തില്‍ കാഴ്ച വെച്ചത് .

എന്നാൽ ചിത്രീകരണത്തിനിടയിൽ താരത്തിന് പരിക്കേറ്റിരുന്നു.അതുകൊണ്ടു തന്നെ ഇപ്പോൾ കേൾക്കുന്ന വാർത്തകൾ അനുസരിച്ച് അടുത്ത ചിത്രത്തിന് മുന്‍പ് താരം മൂന്നു മാസത്തേക്ക് ബ്രേക്ക് എടുക്കാനുള്ള ഒരുക്കത്തിലാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും താരം അത് തള്ളിക്കളയുകയായിരുന്നു.
ചിത്രീകരണത്തിനിടയില്‍ നിരവധി തവണ അജിത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ ആ വാര്‍ത്തകളൊന്നും പുറത്തു വിട്ടിരുന്നില്ല. അപകട വാര്‍ത്തകള്‍ നെഗറ്റീവായി ബാധിക്കരുതെന്ന കാര്യത്തില്‍ താരത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ തോളിനേറ്റ പരിക്കാണ് ഇപ്പോള്‍ വില്ലനായി മാറിയത്. 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തോട് ഡോക്ടര്‍മാര്‍ മൂന്നുമാസത്തെ പൂര്‍ണ്ണ വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button