CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

വിവാഹവാര്‍ത്തയെക്കുറിച്ച് നടി അന്‍സിബ ഹസന്‍

 

നടി അന്‍സിബ വിവാഹിതയായി എന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സജീവമായി പ്രചരിക്കുന്നു. ഹിന്ദു മതപ്രകാരം വിവാഹം കഴിഞ്ഞുവെന്നുള്ള ഒരു ഫോട്ടോയും വാര്‍ത്തയ്ക്കൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ ഫോട്ടോ ഒരു ഷോര്‍ട് ഫിലിമിലെ വിവാഹ ഫോട്ടോയാണെന്നും വിവാഹം കഴിഞ്ഞിട്ടിലെന്നും നടി അന്‍സിബ പറയുന്നു.

ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് വിശദീകരണവുമായി അന്‍സിബ രംഗത്തുവന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച ലൗ മേറ്റ്സ് എന്ന ഹ്രസ്വചിത്രത്തിന്റെ ഒരു സീനെടുത്താണ് അത് വിവാഹ ഫോട്ടോയാക്കി പോസ്റ്റ് ചെയ്തത്. താന്‍ വിവാഹം കഴിച്ചിട്ടില്ല. ഉടനെ വിവാഹം കഴിക്കാന്‍ സാധ്യതയുമില്ലെന്ന് അന്‍സിബ പറഞ്ഞു. എന്തിനാണ് ഇത്തരത്തിലൊരു തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല.
സെലിബ്രിറ്റി എന്നതിനപ്പുറത്ത് താനും ഒരു സാധാരണ പെണ്‍കുട്ടിയാണ്. ഇത്തരത്തിലൊരു വാര്‍ത്ത ഒരു പെണ്‍കുട്ടിയുടെ ജീവിതം എത്രമാത്രം തകര്‍ക്കുമെന്ന് ആലോചിക്കാതെയാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അന്‍സിബ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button