CinemaIndian CinemaLatest NewsMollywoodWOODs

രാമലീലയുടെ സംവിധായകന്‍ അരുണ്‍ഗോപിയ്ക്ക് പിന്തുണയുമായി ശാരദക്കുട്ടി

 
 
രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയ്ക്ക് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി. തന്റേതല്ലാത്ത കുറ്റം കൊണ്ട് അരുൺ ഗോപി എന്ന നവാഗത സംവിധായകൻ നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷത മനസ്സിലാക്കാനാകുമെന്നും അരുണ്‍ ഗോപിയുടെ പക്വതയും വകതിരിവും അഭിനന്ദനമർഹിക്കുന്നുവെന്നും ശാരദക്കുട്ടി പറയുന്നു.
 
ശാരദക്കുട്ടിയുടെ പോസ്റ്റ്
 
തന്റേതല്ലാത്ത കുറ്റം കൊണ്ട് അരുൺ ഗോപി എന്ന നവാഗത സംവിധായകൻ നേരിടുന്ന പ്രതിസന്ധിയുടെ രൂക്ഷത മനസ്സിലാക്കാനാകും. ഇത്ര കടുപ്പമേറിയ വിമർശനങ്ങൾക്കു നടുവിലും സമചിത്തത വിടാതെ അദ്ദേഹം നൽകിയ ഒരഭിമുഖം വായിക്കാൻ കഴിഞ്ഞു .അഴിമുഖത്തിൽ. ആത്മവിശ്വാസമുള്ളവർക്കേ വിമർശനങ്ങളെ ഇത്തരത്തിൽ പോസിറ്റീവായി കണ്ട് അതിജീവിക്കാനാകൂ. തന്നെ എതിർക്കുന്നവരെ മുഴുവൻ നശിപ്പിച്ചു കളയുമെന്ന വാശിയില്ല. ഉറഞ്ഞു തുള്ളലില്ല. പരിഹസിക്കലില്ല. തുടക്കത്തിലേ കൈവരിച്ച ഈ പക്വതയും വകതിരിവും അഭിനന്ദനമർഹിക്കുന്നു. ഇത് എതിർപ്പുകൾ നൽകുന്ന കരുത്താണ്.

shortlink

Related Articles

Post Your Comments


Back to top button