BollywoodCinemaComing SoonIndian Cinema

വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം സിനിമയാകുന്നു.ക്രിക്കറ്റ് താരങ്ങളായ സച്ചിൻ,ധോണി,മറ്റു താരങ്ങളായ സൈന നെഹ്‌വാൾ,മേരി കോം, ധ്യാൻ ചന്ദ് തുടങ്ങിയവരുടെ ജീവിതം മുൻപ് സിനിമയായി മാറിയിരുന്നു. എന്നാൽ ആ നിരയിലേക്ക് ഇതാദ്യമാവും ഒരു വനിതാ ക്രിക്കറ്റർ എത്തുന്നത്.വനിതാ ക്രിക്കറ്റിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ബൗളറായി ഇപ്പോൾ നിലവിലുള്ള ജൂലാൻ ഗോസ്വാമിയുടെ ജീവിതമാണ് സിനിമയാകുന്നത്.വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കെറ്റെടുത്ത താരമെന്ന ബഹുമതിയും ജൂലാനു സ്വന്തം.

കൊൽക്കത്തയിലെ ഫാനറ്റിക് സ്പോർട്സ് മ്യൂസിയത്തിൽ വെച്ച് നടന്ന,വനിതാ ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരത്തെ ആദരിക്കുന്ന ചടങ്ങിലാണ് ഈ പ്രഖ്യാപനം.പശ്ചിമ ബംഗാളിലെ ചക്ദ സ്വദേശിയാണ് ജൂലാന്‍.അതുകൊണ്ടു തന്നെ ചിത്രത്തിന്റെ പേരും ചക്ദ എക്സ്പ്രസ്സ് എന്നാവുമെന്നു സംവിധായകൻ സുശാന്ത് ദാസ് വെളിപ്പെടുത്തി.
അടുത്ത വർഷം നവംബറിൽ നടക്കാനിരിക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിനോട് അടുപ്പിച്ചു ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി. ചിത്രത്തിൽ ആരാവും ജൂലാൻറെ വേഷം കൈകാര്യം ചെയ്യുക എന്നതിനെക്കുറിച്ച തീരുമാനം ആയിട്ടില്ല.

 
 
 

shortlink

Related Articles

Post Your Comments


Back to top button