CinemaGeneralIndian CinemaLatest NewsNEWS

സംവിധായകൻ അബ്ദുൾ മജീദ് വിട വാങ്ങി

ഗുവാഹത്തി:പ്രശസ്ത ആസാമി ചലച്ചിത്ര സംവിധായകനും നാടകകൃത്തുമായ അബ്ദുൾ മജീദ് (88) അന്തരിച്ചു. ഇദ്ദേഹം ദീർഘകാലമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു.ആസാമി സിനിമയ്ക്ക് പുതിയ മുഖം സൃഷ്ട്ടിച്ച സംവിധായകനും സാമൂഹ്യ പ്രതിബദ്ധതയുള്ള ചലച്ചിത്രകാരനുമായിരുന്നു അബ്ദുള്‍ മജീദ്.

ജോര്‍ഹട്ടില്‍ 1931ല്‍ ജനിച്ച അബ്ദുള്‍ മജീദ് 1957ല്‍ പുറത്തിറങ്ങിയ റോങ്ക പൊലിസ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത് .മൊറോം ത്രിഷ്ന, ബോണോഹന്‍ഷ, ബൊന്‍ജ്യു, പുനോകോണ്‍, ഉത്തര്‍കല്‍ എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.’ചമേലി മെംസാഹബ് ‘എന്ന ചിത്രത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

ചമേലി മെംസാഹബിലെ മികവിന് ഭൂപന്‍ ഹസാരെയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു. ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുകയും നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ആസാം സര്‍ക്കാര്‍ പ്രസിദ്ധമായ ബിഷ്ണു പ്രസാദ് രബാ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. അബ്ദുള്‍ മജീദിന്‍റെ വേര്‍പാടില്‍ ആസാം മുഖ്യമന്ത്രി സര്‍ബാനന്ത സോനോവല്‍ ദുഖം രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button