CinemaIndian CinemaLatest NewsMollywoodWOODs

പ്രധാന വേഷം ചെയ്തവരുടെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്ത് ആ സിനിമയെ തകർക്കരുത്; സുജാതയ്ക്കായി ദിലീപ് ഓൺലൈൻ

ദിലീപ് ചിത്രം വിജയിച്ച ആരാധകര്‍ക്ക് നന്ദി അറിയിച്ച ദിലീപ് ഓണ്‍ലൈന്‍ ‘ഉദാഹരണം സുജാതയ്ക്ക് പിന്തുണയുമായി രംഗത്ത്. ‘ഉദാഹരണം സുജാത’ ഒരു നല്ല ചിത്രാമാണെങ്കിൽ അതിന് നേരെ സിനിമാ പ്രേമികളായ നമ്മള്‍ കണ്ണടക്കരുത് . കേരളത്തിലെ നല്ലവരായ പ്രേക്ഷകരോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാൻ ഉള്ളത് നിങ്ങൾ ആ സിനിമയും കണ്ടു വിജയിപ്പിക്കണം എന്നാണെന്നും കുറിപ്പില്‍ അവര്‍ പറയുന്നു. കൂടാതെ ഒരു അമ്മക്ക് മകളോടുള്ള സ്നേഹം തുറന്നു കാട്ടുന്ന ചിത്രംമായ സുജാതയെ പ്രധാന വേഷം ചെയ്തവരുടെ യഥാർത്ഥ ജീവിതവുമായി താരതമ്യം ചെയ്തു ആ സിനിമയെ തകർക്കരുത് എന്ന് അഭ്യർത്ഥിക്കുകായും ചെയ്യുന്നു

ദിലീപ് ഓൺലൈൻ ഫേസ്ബുക്ക്‌ പോസ്റ്റ്‌

പ്രിയപെട്ടവരെ,
രാമലീലയെയും രാമനുണ്ണിയെയും ഇരു കൈയും നീട്ടി സ്വീകരിച്ചതിനു നന്ദി. കഴിഞ്ഞ കുറെ ദിവസങ്ങളായി ദിലീപിനെ താറടിക്കാൻ മാത്രം ശ്രമിച്ചു കൊണ്ടിരുന്ന ചില മാധ്യമങ്ങളുടെയും സിനിമ പ്രവർത്തകരുടെയും ദിലീപിനെ എതിർക്കാൻ മാത്രം ഉണ്ടാക്കിയ വനിതാ സംഘടനയുടെയും വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളി എന്നറിയുന്നതിൽ സന്തോഷം. അതോടൊപ്പം ചില ഫെമിനിസ്റ്റ് എഴുത്തുകാർ രാമലീല റിലീസ് ആകുന്ന ദിവസം “കലാ ബോധം” ഉള്ളവർ കരിദിനം ആചരിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. അവരും ഇപ്പോൾ മറുപടി ഇല്ലാത്ത അവസ്ഥയിൽ ആണ്. റിലീസിന് മുന്നേ ഞങ്ങൾ പറഞ്ഞത് ഇപ്പോളും ആവർത്തിക്കുന്നു. ഇത് ദിലീപേട്ടന്റെ മാത്രം സിനിമയല്ല. ഇതിൽ ക്യാമറക്കു മുന്നിലും പിന്നിലും ഒരുപാട് പേര് പ്രവർത്തിച്ചിട്ടുണ്ട്. ഇത് അവരുടെയും കഠിനാധ്വാനത്തിന്റെ ഫലം ആണ്.

മറ്റൊന്ന് കൂടി പറയട്ടെ. രാമലീലക്കൊപ്പം ഇറങ്ങിയ ‘ഉദാഹരണം സുജാത’ ഒരു നല്ല ചിത്രാമാണെങ്കിൽ അതിന് നേരെ സിനിമാ പ്രേമികളായ നമ്മള്‍ കണ്ണടക്കരുത് . കേരളത്തിലെ നല്ലവരായ പ്രേക്ഷകരോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാൻ ഉള്ളത് നിങ്ങൾ ആ സിനിമയും കണ്ടു വിജയിപ്പിക്കണം എന്നാണ്. ഫാന്റം പ്രവീൺ എന്ന കഴിവുള്ള ഒരു നവാഗത സംവിധായകന്റെ ചിത്രം ആണ് അത്. മുഖ്യ വേഷം ചെയ്തവരുടെ കുടുംബ ചരിത്രം നോക്കാതെ കോടികൾ ഇറക്കിയ നിർമാതാക്കൾ ആയ മാർട്ടിൻ പ്രക്കാട്ടിന്റെയും ജോജുവിന്റെയും സിനിമ ആണ് അത്. ദിലീപേട്ടനോടുള്ള ഇഷ്ടം കാരണം ദിലീപേട്ടന് എതിരെ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കപ്പെടുന്നവരുടെ സിനിമ കാണാതിരിക്കരുത്. അറിഞ്ഞിടത്തോളം ഒരു അമ്മക്ക് മകളോടുള്ള സ്നേഹം തുറന്നു കാട്ടുന്ന ചിത്രം ആണ് അത്. പ്രധാന വേഷം ചെയ്തവരുടെ യഥാർത്ഥ ജീവിതവും ആയി താരതമ്യം ചെയ്തു ആ സിനിമയെ തകർക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.

സസ്നേഹം 
ദിലീപ് ഓൺലൈൻ

shortlink

Related Articles

Post Your Comments


Back to top button