CinemaComing SoonLatest NewsMollywoodMovie GossipsNEWS

പുതുമുഖ താരങ്ങളെ അണിനിരത്തി ‘പതിനെട്ടാം പടി ‘ എത്തുന്നു

മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന് ശേഷം ആഗസ്റ്റ് സിനിമയുടെ ബാനറിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ‘പതിനെട്ടാം പടി ‘.ശങ്കര്‍ രാമകൃഷ്ണന്‍റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ഇത്.പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കുന്നത്.ഷാജി നടേശൻ ,സന്തോഷ് ശിവൻ, ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പതിനെട്ടാം പടി.

പുതുമുഖ അഭിനയ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിപുലമായ ഓഡിഷനുകളാണ് അണിയറയിൽ സംഘടിപ്പിച്ചത്.1500 ആളുകള്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്.ചിത്രത്തിന്‍റെ ടൈറ്റില്‍ ‘സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ്’ റിലീസ് ചെയ്തത്.

വെള്ളിത്തിര ഏവരുടെയുമാണ് എന്ന് പറഞ്ഞുകൊണ്ടുള്ള നിവിന്‍ പോളിയുടെ വാക്കുകളിലൂടെയായിരുന്നു കാസ്റ്റിങ് കാള്‍ സംഘടിപ്പിച്ചത്.ചിത്രത്തിന്‍റെ പുതിയ പോസ്റ്ററും ടൈറ്റില്‍ വിഡിയോയുമെല്ലാം പുതിയ പ്രതീക്ഷകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നു. ഉറുമി ,നത്തോലി ഒരു ചെറിയ മീനല്ല,എന്നീ സിനിമകളുടെ തിരക്കഥകള്‍ക്കുശേഷമാണ് ശങ്കര്‍ സംവിധാന രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button