CinemaLatest NewsMollywoodMovie Gossips

പ്രായം കുറവാണെങ്കിലും സ​ഞ്ജ​യ് ഹാ​രി​സ് പുലിയാണ്

ലച്ചിത്ര ലോകത്ത് അഭിനയിത്തിൽ മാത്രമല്ല , മറ്റു മേഖലകളിലും കഴിവ് തെളിയിക്കാൻ ധാരാളം അവസരങ്ങളുണ്ട്.അ​നീ​ഷ് അ​ൻ​വ​ർ സം​വി​ധാ​നം ചെ​യ്ത ‘ബ​ഷീ​റി​ന്‍റെ പ്രേ​മ​ലേ​ഖ​നം’ എന്ന ചിത്രം കുറേയധികം പുതുമുഖങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള വേദിയായിരുന്നു.ന​വീ​ന ആ​ശ​യ​ങ്ങ​ളും മേ​യ്ക്കിം​ഗ് സ്റ്റൈ​ലു​ക​ളു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ഇ​വ​രി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​നാ​യ​ത് ഛായാ​ഗ്രാ​ഹ​ക​നാ​യ സ​ഞ്ജ​യ് ഹാ​രി​സ് ആ​ണ്. ഇ​രു​പ​തു വ​യ​സു​മാത്രം  പ്രാ​യ​മു​ള്ള സ​ഞ്ജ​യ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​സി​നി​മ​യി​ൽ അ​വ​ത​രി​ക്ക​പ്പെ​ട്ട ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ കാ​മ​റാ​മാ​ൻ​മാ​രി​ൽ ഒ​രാ​ളാ​യി മാ​റു​ക​യും ചെയ്തു.

കുട്ടിക്കാലം മുതൽ സഞ്ജയ്‌ക്ക് സിനിമ സ്വപനമായിരുന്നു. ഏതെങ്കിലും മേഖലയിലിലൂടെ സിനിമ രംഗത്തെത്താനായിരുന്നു സഞ്ജുവിന്‍റെ  ആഗ്രഹം. സ്റ്റി​ൽ ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ സ​ഞ്ജ​യി​നു​ള്ള വൈ​ദ​ഗ്ധ്യം തി​രി​ച്ച​റി​ഞ്ഞ അ​ധ്യാ​പ​ക​രാ​ണ് സി​നി​മാ​ട്ടോ​ഗ്ര​ഫി​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ഉ​പ​ദേ​ശി​ച്ച​ത്. മും​ബൈ​യി​ലെ ബാ​ലാ​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്രി​യേ​റ്റീ​വ് എ​ക്സ​ല​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​ചേ​ർ​ന്ന് ഛായാ​ഗ്ര​ഹ​ണം പ​ഠി​ച്ചു.

ഒ​രു മി​ക​ച്ച ക്യാമറാ​മാ​നോ​ടൊ​പ്പം ചേ​ർ​ന്ന് ഛായാ​ഗ്ര​ഹ​ണം പ​ഠി​ക്കാ​ൻ തീ​രു​മാ​നി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് അ​ധി​ക​നാ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നി​ല്ല. മ​ല​യാ​ള സി​നി​മ​യി​ലെ യു​വ ഛായാ​ഗ്രാ​ഹ​ക​രി​ൽ ശ്ര​ദ്ധേ​യ​നാ​യ അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജ​ത്തി​ന്‍റെ കീ​ഴി​ൽ ര​ണ്ട​ര വ​ർ​ഷ​ത്തോ​ളം അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് സ​ഞ്ജ​യി​ന്‍റെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​കാ​നു​ള്ള വ​ഴി തെ​ളി​ഞ്ഞ​ത്.

മോ​സ​യി​ലെ കു​തി​ര​മീ​നു​ക​ൾ ആ​യി​രു​ന്നു അ​സി​സ്റ്റ​ന്‍റാ​യി ആ​ദ്യം പ്ര​വ​ർ​ത്തി​ച്ച ചി​ത്രം. ല​ക്ഷ​ദ്വീ​പി​ലും ആ​ൻ​ഡ​മാ​നി​ലു​മാ​യി ഏ​റി​യ പ​ങ്കും ചി​ത്രീ​ക​രി​ച്ച ഈ ​ചി​ത്രം ദൃ​ശ്യ​മ​നോ​ഹ​ര​മാ​ക്കാ​ൻ ഛായാ​ഗ്രാ​ഹ​ക​ന് അ​നു​കൂ​ല​മാ​യ ഘ​ട​ക​ങ്ങ​ളാ​യി​രു​ന്നു ഏ​റെ​യും. അ​ഭി​ന​ന്ദ​നൊ​പ്പം ചേ​ർ​ന്ന് ഛായാ​ഗ്ര​ഹ​ണ​ത്തി​ന്‍റെ ബാ​ല​പാ​ഠ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാ​ൻ ഇ​ദ്ദേ​ഹ​ത്തി​നു സാ​ധി​ച്ചു. തു​ട​ർ​ന്ന് ഡ​ബി​ൾ ബാ​ര​ൽ എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​ന്ദി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു.

റാണി പത്മിനി ,ഇടി തുടങ്ങിയ ചിത്രങ്ങളിലും സഞ്ജയ്‌ക്ക്‌ അ​സി​സ്റ്റ​ന്‍റാ​യി പ്രവർത്തിക്കാൻ കഴിഞ്ഞു.ആ സമയത്താണ് ബ​ഷീ​റി​ന്‍റെ പ്രേ​മ​ലേ​ഖ​ന​ത്തിൽ അവസരം ലഭിക്കുന്നത്.റെ​ഡ് വെ​പ്പ​ണ്‍ കാ​മ​റ​യാ​ണ് ബ​ഷീ​റി​ന്‍റെ പ്രേ​മ​ലേ​ഖ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​കാ​മ​റ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

എ​ണ്‍​പ​തു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ഈ ​ചി​ത്രം അ​ക്കാ​ല​ത്തെ ആ​ചാ​ര രീ​തി​ക​ളോ​ടു പൊ​രു​ത്ത​പ്പെ​ട്ടും അ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ​യു​മാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ചിത്രത്തിൽ സഞ്ജയ് ക്യാമറ കൈകാര്യം ചെയ്തത് അതീവ ശ്രദ്ധയോടെയായിരുന്നു.അങ്ങനെ മലയാള സിനിമാലോകത്തിന് പ്രതിഭാശാലിയായ ഒരു ഛായാഗ്രാഹകനെക്കൂടി ലഭ്യമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button