Latest NewsMollywoodMovie GossipsNEWS

അമ്മയെ പിളർത്താൻ നീക്കം നടത്തുന്നവരെക്കുറിച്ച് മുകേഷിന്റെ വെളിപ്പെടുത്തല്‍

താര സംഘടനയായ അമ്മയെ പിളർത്താൻ ഇടത് വിരുദ്ധര്‍  ശ്രമിക്കുണ്ടെന്ന ആരോപണവുമായി നടൻ മുകേഷ്.എന്നാൽ ഇതിനു പിന്നിൽ ആരാണെന്നു താരം വ്യക്തമാക്കിയിട്ടില്ല.വേങ്ങരയിലെ ഇടത് മുന്നണിയുടെ പ്രചാരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വലിയസംഘടനകളെ പിളര്‍ത്താനുള്ള ശ്രമങ്ങളില്‍ ജാഗരൂപരായിരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മുകേഷ് വെളിപ്പെടുത്തി.

ചിലർക്ക് സംഘടനയെ പിളർത്താനുള്ള വ്യക്തമായ പ്ലാനിംഗ് ഉണ്ട്.ഇതിന്‍റെ ഭാഗമായി അമ്മയ്‌ക്കെതിരെ സമൂഹത്തിൽ ചിലർ ദുഷ്പ്രചാരണം നടത്തുന്നു.ഇത്തരം നീക്കങ്ങളെ കുറിച്ച്‌ മുഖ്യമന്ത്രിക്ക് വിവരമുണ്ടെന്നും മുകേഷ് വെളിപ്പെടുത്തി.കലാ-സാംസ്കാരിക-മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാധാരണ ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിയൂ. ഇവിടങ്ങളിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ഒരു ഭാഗത്തു നിന്നും ശ്രമം നടക്കുന്നുണ്ടെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു. ഇടത് വിരുദ്ധർ എങ്ങനൊക്കെ ശ്രമിച്ചാലും അമ്മയെ പിളർത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രചാരണ കാര്യങ്ങളേക്കാൾ ചലച്ചിത്ര കാരങ്ങളായിരുന്നു വേദിയിൽ മുകേഷ് സംസാരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button