BollywoodCinemaComing SoonMovie Gossips

നഗ്നനായി അഭിനയിക്കാൻ മടിയൊന്നുമില്ലെന്ന് സുശാന്ത് സിംഗ്

ചുരുങ്ങിയ കാലംകൊണ്ട് ബോളിവുഡിലെ താരമായി മാറിയ സുശാന്ത് സിംഗ് രജ്പുത് ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.അടുത്തിടെ ഒരു മാഗസിന് വേണ്ടി പൂര്‍ണ നഗ്നനായി ഫോട്ടോ ഷൂട്ട് നടത്തിയത് വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ഇതാ സിനിമയിലും സുശാന്ത് നഗ്നനായി എത്തുന്നതായി വാര്‍ത്തകള്‍.

‘ഡ്രൈവ്’ എന്ന ചിത്രത്തില്‍ സുശാന്ത് നഗ്നനായി എത്തുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഇതേ കുറിച്ച്‌ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, സിനിമയ്ക്ക് വേണ്ടി അത്തരം രംഗങ്ങള്‍ ചെയ്യുന്നതില്‍ യാതൊരു മടിയും ഇല്ലെന്നും അതിന് തനിക്ക് പണം കിട്ടുന്നുണ്ട് എന്നുമാണ് താരം പറഞ്ഞത്.

മന്‍സുഖനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇതുവരെ കാണാത്ത രൂപത്തിലായിരിക്കും തന്നെ കാണാൻ കഴിയുക എന്നും സുശാന്ത് പറയുന്നു.ജാക്യുലിന്‍ ഫെര്‍ണാണ്ടസാണ് ചിത്രത്തിലെ നായിക.എന്താണോ ജാക്യുലിന്‍ ചെയ്യുന്നത് അത് തന്നെയാണ് ഞാനും ഡ്രൈവില്‍ ചെയ്യുന്നത്.ഞാന്‍ ഈ പറഞ്ഞതിന്‍റെ പൊരുള്‍ സിനിമ റിലീസാകുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുമെന്നും സുശാന്ത് പറഞ്ഞു.ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button