CinemaGeneralLatest NewsMollywoodNEWSWOODs

ഞങ്ങള്‍ മനപൂര്‍വ്വം അപകടപ്പെടുത്തിയതാണെന്ന് അവര്‍ പ്രചരിപ്പിച്ചു; ജഗതിയുടെ ഭാര്യ പറയുന്നു

നടന്‍ ജഗതിയുടെ അപകട ശേഷം ഉണ്ടായ വിവാദങ്ങളെക്കുറിച്ച് ഭാര്യ ശോഭ. പലരും പല കഥകളും പ്രചരിപ്പിച്ചു. ഞങ്ങള്‍ മനപൂര്‍വ്വം അപകടപ്പെടുത്തിയതാണെന്ന് വരെ അവര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിയതുവരെ അദ്ദേഹത്തിനു ബോധമുണ്ടായിരുന്നു. പിന്നീടാണ് നില വഷളായത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജഗതിയുടെ അപകട ശേഷം ഉണ്ടായ വിവാദങ്ങളെക്കുറിച്ച് ശോഭ തുറന്നു പറഞ്ഞത്.

സിനിമയില്‍ സജീവമായി നിന്നിരുന്ന കാലത്താണ് ഒരു കാര്‍ അപകടത്തില്‍ എല്ലാം കീഴിന്‍മേല്‍ മറഞ്ഞത്. മലയാളത്തിന്റെ ഹാസ്യ ചക്രവര്‍ത്തിയായി വിലസിയ ജഗതി അപകടത്തില്‍ നിന്നും മുക്തനായി തുടങ്ങുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി അദ്ദേഹം വിശ്രമജീവിതം നയിക്കുകയാണ്. കഴിയാവുന്ന നല്ല ചികിത്സ അദ്ദേഹത്തിനു നല്‍കുന്നുണ്ട്.

ഇക്കാലയളവില്‍ മലയാള സിനിമയില്‍ ഹാസ്യ റോളുകള്‍ കൈകാര്യം ചെയ്തുകൊണ്ട് പല താരങ്ങളും എത്തിയെങ്കിലും പ്രേക്ഷകര്‍ക്ക് ജഗതിക്കൊപ്പം ജഗതി മാത്രമേയുള്ളൂ.

shortlink

Related Articles

Post Your Comments


Back to top button