CinemaLatest NewsMollywoodMovie GossipsWOODs

ഞാന്‍ നസ്രിയ അല്ലെന്നു പറഞ്ഞു മടുത്തു

 

കുട്ടിത്തം നിറഞ്ഞ ചിരിയുമായി മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ ലോകത്തോട്‌ താത്കാലികമായി വിട പറഞ്ഞിരിക്കുകയാണ് താരം. എന്നാല്‍ ഉടന്‍ തന്നെ അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരവിനൊരുങ്ങുന്നു.

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം നസ്രിയയുടെ അപരയാണ്. ഞാന്‍ നസ്രിയെ അല്ലേ എന്നു പറഞ്ഞു മടുത്തിരിക്കുകയാണ് ഈ താരം ഇപ്പോള്‍. നസ്രിയ അഭിയിച്ച രംഗങ്ങള്‍ ഡബ്ബ്സ്മാഷിലൂടെ അവതരിപ്പിച്ച്‌ ശ്രദ്ധ നേടിയ വര്‍ഷ ബോലമ്മയെയാണ് പലരും നസ്രിയയായി തെറ്റിദ്ധരിക്കുന്നത്. വര്‍ഷ തന്നെയാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തന്റെ നസ്രിയാനുഭവങ്ങള്‍ പങ്കിട്ടത്.

”നസ്രിയയാണോ എന്നുള്ള ആരാധകരുടെ ചോദ്യം ഇപ്പോള്‍ എന്‍്റെ ജീവിതത്തിന്‍്റെ ഭാഗമായിക്കഴിഞ്ഞു. എവിടെ പോയാലും ആളുകള്‍ ചോദിക്കും നസ്രിയ ആണോയെന്ന്. അപ്പോഴെല്ലാം ഞാന്‍ ഉള്ളില്‍ ചിരിക്കാറുണ്ട്. എന്നാല്‍ അഞ്ച് മിനിറ്റ് എന്നോട് സംസാരിച്ചാല്‍ ഞാന്‍ നസ്രിയ അല്ലെന്ന് എല്ലാവര്‍ക്കും മനസിലാകും”-വര്‍ഷ പറയുന്നു.

ഇപ്പോള്‍ ഈ അപരവേഷത്തില്‍ നിന്ന് രക്ഷപ്പെട്ട് നസ്രിയയെ പോലൊരു താരമാവാന്‍ ഒരുങ്ങുകയാണ് വര്‍ഷ. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് നായികയായി വര്‍ഷ എത്തുന്നത്. നടനും എം.എല്‍.എ.യുമായ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണാണ് ചിത്രത്തിലെ നായകന്‍.

shortlink

Related Articles

Post Your Comments


Back to top button