ആദി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിനൊപ്പം ഒരു സിനിമ പ്രതീക്ഷിക്കാമോ? എന്ന് ദുല്‍ഖറിനോട് ആരേലും ചോദിച്ചാല്‍ അദ്ദേഹത്തിന്റെ കയ്യില്‍ അതിനുള്ള വ്യക്തമായ ഉത്തരവും ഉണ്ട്.
പ്രണവ് മോഹന്‍ലാലുമായി ഒന്നിച്ചുള്ള ഒരു സിനിമയെക്കുറിച്ച് ദുല്‍ഖര്‍ പങ്കുവയ്ക്കുന്നതിങ്ങനെ
“തീർച്ചയായും ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമയില്‍ ഉണ്ടാകും. പക്ഷെ ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ട്ടമാകണമെന്നു മാത്രം. അത്തരം ഒരു സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണ്.”
ഒരു സിനിമാ വാരികയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ മറുപടി. ‘ ജിത്തു ജോസഫ് ചിത്രമായ ആദിയുടെ ചിത്രീകരണ തിരക്കിലാണ് പ്രണവ് ഇപ്പോള്‍. ഒട്ടേറെ നല്ല പ്രോജക്റ്റുകളാണ് ദുല്‍ഖറിനെയും കാത്തിരിക്കുന്നത്.
Post Your Comments