CinemaMollywoodNEWS

‘ലീല’ ചെയ്യേണ്ടിയിരുന്നില്ല ;കാരണം വ്യക്തമാക്കി ഉണ്ണി ആര്‍

‘ലീല’ എന്ന ചെറുകഥ വായനക്കാരുടെ മനസ്സില്‍ ആഴിന്നിറങ്ങിയെങ്കില്‍ അത് ചലച്ചിത്രമായപ്പോള്‍ ആ സ്വീകാര്യത പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചില്ല. രഞ്ജിത്ത് സംവിധാനം ചെയ്തു 2016-ല്‍ പുറത്തിറങ്ങിയ ലീല ഉണ്ണി ആറിന്‍റെ ചെറുകഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു. സിനിമയുടെ രചന നിര്‍വഹിച്ചതും ഉണ്ണി ആര്‍ ആയിരുന്നു.

ലീല എന്ന കഥ തിരക്കഥ ആയപ്പോള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെട്ടു എന്നാണ് ഉണ്ണി ആര്‍ വ്യക്തമാക്കുന്നത്. പല രംഗങ്ങളും മനസ്സില്‍ ഉണ്ടായിരുന്നു പക്ഷെ സ്ക്രീനിലേക്ക് പകര്‍ത്തിയപ്പോള്‍ വേണ്ടവിധം വിജയിച്ചില്ലെന്നും ഉണ്ണി ആര്‍ പറഞ്ഞു. കോട്ടയം ബസേലിയസ് ക്യാമ്പസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ലീല’യിലെ കുട്ടിയപ്പന്‍ എന്ന കേന്ദ്രകഥാപാത്രമായി ബിഗ്സ്ക്രീനിലെത്തിയത് ബിജു മേനോന്‍ ആയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button