CinemaKollywoodNEWS

സൂര്യനുദിക്കും മുന്‍പേ ‘മെര്‍സല്‍’ ബിഗ്സ്ക്രീനില്‍!

ദീപാവലി റിലീസായി എത്തുന്ന വിജയ്‌ ചിത്രം ‘മെര്‍സല്‍’ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കേരളത്തിലെ ആരാധക സംഘം, 18-ന് റിലീസിനെത്തുന്ന ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം പുലര്‍ച്ചെ അഞ്ചുമണിക്കാണ്. തിരുവനന്തപുരത്താണ് ഫാന്‍സ്‌ അസോസിയേഷന്‍റെ നേതൃത്വത്തില്‍ പുലര്‍ച്ചെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

അറ്റ്‌ലീ ചിത്രമായ മെര്‍സല്‍ കേരളത്തിലടക്കം വന്‍ റിലീസിനാണ്തയ്യാറെടുക്കുന്നത്. രാജമൗലിയുടെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ കെ.വി വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സാമന്ത, നിത്യമേനോന്‍, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ശ്രീ തേനാണ്ടര്‍ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button