CinemaLatest NewsMollywoodNEWS

സിനിമാക്കാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സിനിമാ മന്ത്രി തയ്യാറെടുക്കുന്നു

തിരുവനന്തപുരം: സിനിമാ മേഖലയിലെ അംഗീകരിക്കാൻ കഴിയാത്ത ചില പ്രവണതകൾ ഒഴിവാക്കാൻ സമഗ്രമായ നിയമ നിർമ്മാണം ഏർപ്പെടുത്തുമെന്ന് മന്ത്രി എ. കെ. ബാലൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.സിനിമ മേഖലയിൽ സമീപ കാലത്തുണ്ടായ പ്രശ്ങ്ങളെ മുൻനിർത്തിയാണ് നിയമ നിർമ്മാണം നടപ്പിലാക്കുന്നത്.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരാതി കേൾക്കാനും അതിന് പരിഹാരം ഉണ്ടാക്കാനും.റഗുലേറ്ററി അതോറിറ്റി രൂപികരിക്കും.കോടികൾ മുതൽ മുടക്കി  നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് തീയേറ്റർ കിട്ടാതെ വരുന്ന അവസ്ഥകൾ ഉണ്ട്.അഥവാ കിട്ടിയാൽ തന്നെ രണ്ടോ മൂന്നോ ദിവസം മാത്രം നിന്ന് പുതിയ സിനിമകൾക്കായി വഴിമാറി കൊടുക്കേണ്ടി വരും.

ഈ വ്യവസാനം നിലനിൽക്കണമെങ്കിൽ നിയമ നിർമ്മാണം സാധ്യമാകണം.ചലച്ചിത്ര രംഗത്തുള്ളവർ ഇത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button