Latest NewsMollywoodNEWS

നടി ഭാവന നയം വ്യക്തമാക്കുന്നു

ദുബായ്: മലയാള സിനിമയിലേക്ക് ഉടനെയില്ലെന്ന് നടി ഭാവന വ്യക്തമാക്കി.ആദം ജോണിന് ശേഷം പുതിയ സിനിമകൾ ഒന്നും ചെയ്യുന്നില്ലെന്നും ഇപ്പോൾ തന്‍റെതായാ ലോകത്തിൽ താൻ സന്തോഷവതിയാണെന്നും താരം പറഞ്ഞു.

ചെന്നൈയിലെ പ്രമുഖ ഡിസൈനൻ റെഹാന ബഷീറിന്‍റെ ദുബായ് ഷോറൂം ഉദ്‌ഘാടനം ചെയ്യുന്നതിന്‍റെ ഇടയിലാണ് പുതിയ തീരുമാനങ്ങൾ ഭാവന അറിയിച്ചത്.സിനിമയെ കുറിച്ചോ സ്വകാര്യ ജീവിതത്തെ കുറിച്ചോ ചോദ്യങ്ങളൊന്നും പാടില്ലെന്ന് മുൻകൂട്ടി അറിയിച്ചതിനു ശേഷമാണ് മാധ്യമങ്ങളോട് സംസാരിക്കാൻ  നടി  തയ്യാറായത്.

വേദിയിൽ മെറൂൺ നിറത്തിൽ ഉടുപ്പണിഞ്ഞ് മറ്റ് മോഡലുകൾക്കൊപ്പം എത്തിയ താരം കാണികളുടെ ശ്രദ്ധയാകർഷിച്ചു.മാധ്യമ പ്രവർത്തകരുടെ ചോദ്യം കൂടിയപ്പോൾ താരം സിനിമ കാര്യങ്ങൾ ചർച്ചാ ചെയ്യാനുള്ള വേദി ഇതല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.

shortlink

Related Articles

Post Your Comments


Back to top button