CinemaComing SoonIndian CinemaLatest NewsMollywood

പുതിയ സിനിമകളെ കുറിച്ച് ആസിഫ് അലി പറയുന്നതിങ്ങനെ

പത്മരാജന്റെ മകൻ അനന്ത പദ്മനാഭന്റെ തിരക്കഥയിൽ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ നടൻ ആസിഫ് അലി ഫേസ്ബുക് ലൈവിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചു.ആസിഫ് അലി, മുരളി ഗോപി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.പദ്മരാജൻ കഥകളിലെ ചില കഥാപാത്രങ്ങൾക്ക് ജീവനേകാനുള്ള ഒരു ശ്രമം കൂടിയാണ് ഈ ചിത്രം.

അതേസമയം അടുത്തിടെ ഇറങ്ങിയ രാമലീല, പറവ, സോളോ തുടങ്ങിയ ചിത്രങ്ങളെക്കുറിച്ചും ആസിഫ് സംസാരിച്ചു.തന്റെ സുഹൃത്തായ അരുൺ ഗോപിയുടെ ഏറെ നാളത്തെ സ്വപ്നമാണ് രാമലീല എന്ന ചിത്രമെന്നും അതുപോലെ തന്നെ പരീക്ഷണ ചിത്രങ്ങളായി എത്തിയ സൗബിന്റെ പറവയും സോളോയും എല്ലാവരും വിജയിപ്പിക്കണമെന്നും ആസിഫ് ആരാധകരോട് അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments


Back to top button