CinemaLatest NewsTollywoodWOODs

വ്യത്യസ്തമായൊരു സമരമുറയുമായി നടി സോനു

സാമൂഹ്യ പ്രശ്നമായി റോഡിന്റെ ശോചനീയാവസ്ഥ മാറിക്കഴിഞ്ഞു. നിരവധി പേരാണ് കുണ്ടും കുഴിയും നിറഞ്ഞ റോഡിലുണ്ടാകുന്ന അപകടത്തില്‍ മരണപ്പെടുന്നത്. ആളെക്കൊല്ലികളായി മാറിയ റോഡിലെ കുഴികളില്‍ വീണു ബെംഗളൂരു നഗരത്തില്‍ നാലു പേരാണ് ഇയ്യിടെ മരിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുകയാണ്. രാഷ്ട്രീയ പ്രശ്നമായി വളര്‍ന്നുകഴിഞ്ഞ ഈ വിഷയത്തില്‍ വളരെ വ്യത്യസ്തമായ സമര മുരയുമായി എത്തിയിരിക്കുകയാണ് കന്നഡ നടി സോനു ഗൗഡ.

സമരവും ധര്‍ണയും പ്രതിഷേധറാലിയുമൊന്നുമല്ല. ഒരു റോഡില്‍ ഒരു ചെറിയ കലാരൂപം തീര്‍ത്തിരിക്കുകയാണ് നടിയും കൂട്ടുകാരനും ചേര്‍ന്ന്. ചിത്രകാരനായ ബാദല്‍ നഞ്ചുണ്ടസ്വാമിയും നടിക്കൊപ്പമുണ്ട്. നഗരത്തിലെ തിരക്കുള്ള ഒരു റോഡിലെ കുഴി ഒരു കുളം പോലെ പെയിന്റ് ചെയ്ത് അതില്‍ മത്സ്യകന്യകയായി ഇരിക്കുകയാണ് സോനു ചെയ്തത്. മത്സ്യകന്യകയായി നടുറോഡില്‍ ഇരിക്കുന്ന സിനിമാതാരത്തെ കണ്ട് ജനങ്ങള്‍ ശരിക്കും ഞെട്ടി. പക്ഷേ, സര്‍ക്കാര്‍ ഞെട്ടിയോ എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ഇല്ലെങ്കില്‍ സോനുവിന്റെ മത്സ്യകന്യകാവേഷവും പ്രതിഷേധവുമെല്ലാം വ്യര്‍ഥമാകും.

shortlink

Related Articles

Post Your Comments


Back to top button