CinemaMollywoodNEWS

ആ ദിവസം പൃഥ്വിരാജിന്‍റെ ‘വിമാനം’ പറക്കുമോ?

യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നവാഗതനായ പ്രദീപ്‌ നായര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്‍റെ ‘വിമാനം’ നവംബര്‍ 10-ന് റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. തൊടുപുഴ സ്വദേശിയായ സജി തോമസ് എന്ന ആളുടെ യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. സ്വന്തം കഴിവിനാല്‍ വിമാനം നിര്‍മ്മിക്കുന്ന വെങ്കട്ട് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദുര്‍ഗ കൃഷ്ണ നായികയാകുന്ന ചിത്രത്തില്‍ പി ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, നെടുമുടി വേണു, സുധീര്‍ കരമന എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button