CinemaMollywoodNEWS

‘വില്ലൻ’ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് സൂപ്പര്‍ താരം

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രം വില്ലന്‍ റിലീസിന് തയ്യാറെടുക്കവേ ചിത്രം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രംഗത്ത്. രജനീകാന്തിന് വേണ്ടി ചിത്രത്തിന്റെ സ്പെഷ്യല്‍ സ്ക്രീനിംഗ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വില്ലന്റെ അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ഒപ്പവും ചിത്രത്തിന്റെ റിലീസിന് മുന്‍പേ കാണണമെന്ന് രജനീകാന്ത് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മാത്യൂ മാഞ്ഞൂരാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തിലെത്തുന്നത്. വിശാല്‍, ഹന്‍സിക, തെലുങ്ക്‌ താരം ശ്രീകാന്ത് എന്നിവരും മുഖ്യ കഥാപാത്രങ്ങളായി രംഗത്തുണ്ട്. റോക്ക് ലൈൻ വെങ്കടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button