CinemaComing SoonIndian CinemaKollywoodLatest NewsMovie Gossips

ആ സംഗീതസംവിധായകൻ ആര്? ദീപാവലിക്ക് സർപ്രൈസ് നൽകാൻ ഗൗതം വാസുദേവ് മേനോൻ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട് ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾക്കായി .കഥയും കഥാപാത്രങ്ങളും സംഗീതവും എന്നുവേണ്ട അടിമുടി മികച്ചതായിരിക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾ.ഹാരിസ് ജയരാജ്, എആര്‍ റഹ്മാന്‍, ഇളയരാജ തുടങ്ങിയ പ്രതിഭകളാണ് ഗൗതം വാസുദേവ് മേനോന്‍ ചിത്രങ്ങള്‍ക്ക് ഇതുവരെ സംഗീതം നല്‍കിയിട്ടുള്ളത്. അദേഹത്തിന്റെ ”നടുനിസി നായഗള്‍” എന്ന ചിത്രത്തിനാവട്ടെ സംഗീത സംവിധായകന്‍ ഉണ്ടായിരുന്നുമില്ല. എന്നാൽ ഇത്തവണ മറ്റൊരു രസകരമായ സംഗതിയാണ് ഉണ്ടായിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോന്‍ ചിത്രം ‘എന്നൈ നോക്കി പായും തോട്ടൈ’ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത് അജ്ഞാതനായ സംഗീതസംവിധായകന്റെ പേരിലാണ്.ധനുഷ്, റാണാ ദഗ്ഗുബാട്ടി, മേഘ ആകാശ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിലെ ഒരൊറ്റ ഗാനമാണ് പുറത്തിറങ്ങിയിട്ടുള്ളത്. ”മറുവാര്‍ത്തൈ പേസാതെ എന്ന ഈ ഗാനം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചുകഴിഞ്ഞു .മികച്ച വരികള്‍, കര്‍ണാട്ടിക് ടച്ചുള്ള സംഗീതം, മാസ്മരികമായ ആലാപനം ഇവയെല്ലാം ആസ്വാദകര്‍ ഈ ഗാനത്തിന്റെ ഗുണങ്ങളായി എടുത്തു പറയുന്നുണ്ട്.

മറുവാര്‍ത്തൈ പേസാതെ ഇത്രവലിയൊരു ഹിറ്റായിട്ടും ഈ ഗാനത്തിന്റെ സംഗീതസംവിധായകന്‍ ആരെന്ന് വെളിപ്പെടുത്താന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല.എന്നാൽ ഇപ്പോൾ ദീപാവലി ദിനത്തിൽ ആ അജ്ഞാതനായ സംഗീതസംവിധായകന്റെ പേര് വെളിപ്പെടുത്തി ആരാധകർക്ക് സർപ്രൈസ് നൽകാനുള്ള തീരുമാനത്തിലാണ് ഗൗതം വാസുദേവ് മേനോൻ. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ഗൗതം തന്നെയാണ് ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button