CinemaIndian CinemaLatest NewsMollywood

“തന്റെ കണ്ണുകൾക്ക് സംരക്ഷണം വേണം” നടൻ അലൻസിയർ

നൂതന സമരമുറകളുമായി രംഗപ്രവേശം ചെയ്തുകൊണ്ടിരിക്കുകയാണ് ഈ മലയാള നടന്‍. ഇതിനു മുമ്പ് ഫാസിസത്തിനെതിരെ പ്രതിഷേധവുമായി താരം കടന്നുവന്നിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപെട്ട് നടന്‍ അലന്‍സിയര്‍ വീണ്ടും രംഗത്തു വന്നിരിക്കുകയാണ്.

ഇന്നു രാവിലെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടികെട്ടി കൊല്ലം ചവറ പൊലീസിനെ സമീപിച്ച നടൻ തന്റെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും, തന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെടാന്‍ പോവുകയാണെന്നും തന്റെ കണ്ണുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദി വര്‍ഗ്ഗീയ വാദിയായ ബിജെപി നേതാവ് സരോജ് പാണ്ഡെ ആയിരിക്കുമെന്ന് അറിയിച്ചു.

എന്നാല്‍, രേഖാ മൂലം പരാതി നല്‍കാനാകാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ് മറുപടി നല്‍കി. അലന്‍സിയര്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് ചവറ പൊലീസിനോട് പരാതിപ്പെട്ടത്

shortlink

Related Articles

Post Your Comments


Back to top button