CinemaComing SoonIndian CinemaLatest NewsMollywood

ദിലീപിന്റെ വലിയ മനസ്സിന് നന്ദി പറഞ്ഞ് സംവിധായകൻ

തന്റെ ചിത്രത്തിലേക്ക് അതിഥി വേഷത്തിൽ ഒരു പ്രധാനതാരം എത്തേണ്ട സീൻ പൂർത്തിയാക്കാൻ കഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ടും അതിനു തന്നെ സഹായിച്ച ദിലീപ് എന്ന നടനോടുള്ള നന്ദിയും ഫേസ്ബുക് പോസ്റ്റിലൂടെ പ്രേക്ഷകരെ അറിയിക്കുകയാണ് സംവിധായകൻ അശോക് നായർ.

പത്തു വർഷങ്ങൾക്ക് മുൻപ് എല്ലാ സിനിമ പ്രേമികളെയും പോലെ ഈ മേഖലയിലേക്ക് വന്ന ആളാണ് താനെന്നു പറഞ്ഞാണ് സംവിധായകൻ പോസ്റ്റ് ആരംഭിച്ചത്.തുടർന്ന് അഞ്ചോളം ചിത്രങ്ങൾ നിർമ്മിക്കുകയും പത്തോളം ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു അശോക് നായർ.ഇതിൽ അവസാനത്തേതായി എത്തി നിൽക്കുന്ന,അശോക് തന്നെ കഥയും നിർമ്മാണവും സംവിധാനവും നിർവഹിച്ച സവാരി എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് സംവിധായകൻ തന്റെ പോസ്റ്റിലൂടെ പങ്കുവെച്ചത്.

നടൻ സുരാജ് വെഞ്ഞാറമൂടാണ് സവാരി എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം.വളരെയധികം പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ ചിത്രം തന്റെ സ്വപനചിത്രം തന്നെയാണെന്ന് സംവിധായകൻ പറയുന്നുണ്ട്.ഒരു അവസരത്തിൽ ചിത്രത്തിൽ അതിഥി താരമായി ക്ലൈമാക്സിൽ വളരെ പ്രധാനപ്പെട്ട ഒരാൾ എത്തേണ്ടതുണ്ടായിരുന്നെന്ന് സംവിധായകൻ പറയുന്നു. മോഹൻലാൽ മമ്മൂട്ടി റെയിഞ്ചിൽ അല്ലെങ്കിൽ പോലും അത്യാവശ്യം നടീനടന്മാരുമായി തനിക് സൗഹൃദം ഉണ്ടെന്നും അതുകൊണ്ട് തന്നെ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയുന്ന ഒരു 10 പേരെടുത്താൽ അതിൽ മൂന്നോ നാലോ നടന്മാരെ പലതവണ താൻ പോയി കണ്ട് കഥ പറഞ്ഞെന്നും ഒരാൾ സമ്മതിച്ചെന്നും എന്നാൽ പിന്നീട് അദ്ദേഹം വിളിച്ചാൽ ഫോൺ എടുക്കാതെ ആയെന്നും സംവിധായകൻ പറയുന്നു.

ടി വി ഇന്റർവ്യൂകളിൽ വിശാലമനസ്കരും സഹജീവി സ്‌നേഹമുള്ളവരുമായി മാറാറുള്ള പലരും തങ്ങളുടെ ഇമേജ്,റെയിഞ്ജ് എന്നിവ പറഞ്ഞ് തന്നെ ഒഴിവാക്കിയതായി സംവിധായകൻ പറയുന്നു. മാനസികമായി തകർന്നിരുന്ന അവസരത്തിൽ പ്രശസ്ത നിർമ്മാതാവായ രഞ്ജിത്തേട്ടനോട് തന്റെ വിഷമം പറയുകയും രഞ്ജിത്തേട്ടൻ വഴി ഇത് നടൻ ദിലീപ് അറിയുകയും എന്നോട് അദ്ദേഹത്തെ ബന്ധപ്പെടാൻ രഞ്ജിത്തേട്ടനോട് പറയുകയും ചെയ്തതായി അശോക് പറയുന്നു.പറഞ്ഞതനുസരിച്ച് ദിലീപിനെ വിളിച്ച് സംസാരിച്ച് അദ്ദേഹത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് താൻ പോയതായി അശോക് പറയുന്നു.തന്റെ കഥ മുഴുവൻ പറയാൻ ആവശ്യപ്പെടുകയും മുഴുവൻ പറഞ്ഞുകഴിഞ്ഞപ്പോൾ തന്നെ ഞെട്ടിച്ചുകൊണ്ട് ആ അതിഥി താരമാകാൻ ദിലീപേട്ടൻ തയ്യാറാണെന്ന് പറയുകയും ചെയ്തതായി സംവിധായകൻ പോസ്റ്റിൽ പറയുന്നു.

വാക്ക് പറഞ്ഞ് ആറുമാസക്കാലത്തോളം ദിലീപേട്ടന് സമയം ഉണ്ടായിരുന്നില്ലെന്നും ഇനി അദ്ദേഹം വരില്ലെന്ന് പറഞ്ഞ് ഒപ്പമുള്ളവർ പോലും നിരുത്സാഹപ്പെടുത്തിയെന്നും അശോക് പറയുന്നു.എന്നാൽ മറ്റൊരു സിനിമയ്ക്കിടയിൽ തനിക്ക് വേണ്ടി സമയം കണ്ടെത്തി ദിലീപേട്ടൻ എന്ന ആ നടൻ എത്തുകയും തന്റെ വേഷം ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തതായി സംവിധായകൻ പോസ്റ്റിൽ പറയുന്നു.തന്നോട് കാണിച്ച വലിയ മനസ്സിന് ദിലീപ് എന്ന നടനെ താൻ മരിക്കുന്നതുവരെയും നന്ദിയോടെ ഓർക്കുമെന്ന് പറഞ്ഞാണ് സംവിധായകൻ പോസ്റ്റ് അവസാനിപ്പിച്ചത് .

shortlink

Related Articles

Post Your Comments


Back to top button