CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സ്വപ്നചിത്രം; പക്ഷേ നായകന്‍ മമ്മൂട്ടി

 

12 വര്‍ഷത്തിലൊരിക്കല്‍ മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു മലയാള സിനിമയെത്തുന്നു. മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ പറയുന്ന സിനിമയില്‍ നായകനാകുന്നത് മമ്മൂട്ടിയാണ്. നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് . അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നിഴല്‍ക്കുത്ത്’ അടക്കമുള്ള നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് പിള്ളയുടെ ആദ്യ ചിത്രമാണിത്. എന്നാല്‍ മാമാങ്കത്തെ അടിസ്ഥാനമാക്കി പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം ഒരുങ്ങുന്നതായി വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ വാര്‍ത്ത വന്നിരുന്നു.

ടി ദാമോദരന്‍, എം ടി വാസുദേവന്‍‌ എന്നിവരുടെ കൂട്ടുകെട്ടില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ അവസാനത്തെ മാമാങ്കം എന്ന ചിത്രം അനൌണ്സ് ചെയ്തിരുന്നു. പ്രിയദര്‍ശന്‍ എം ടി കൂട്ടുകെട്ടിലെ ആദ്യ ചിത്രമെന്ന പ്രത്യേകതയോടെ ചിത്രം പകുതി വഴിയില്‍ നിന്ന് പോയി. മദ്രാസില്‍ ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് പ്രിയദര്‍ശന്റെ അച്ഛന് സുഖമില്ലെന്ന വാര്‍ത്ത എത്തിയത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിപ്പിച്ചു അച്ഛന്റെ കാര്യങ്ങളില്‍ മുഴുകി. പിന്നീട് ആ ചിത്രം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button