CinemaKollywoodNEWS

‘മെര്‍സല്‍’ മാസ്മരികതയില്‍ വിജയ്‌-അറ്റ്ലീ ടീം വീണ്ടും?

മെര്‍സലിന് ശേഷം വിജയിയെ നായകനാക്കി അറ്റ്‌ലീ വീണ്ടും സിനിമ ചെയ്യുമെന്ന് സൂചന. മെര്‍സലിന് മുന്‍പ് തെരി എന്ന ചിത്രത്തിലാണ് ഇവര്‍ ഒരുമിച്ചത്. ഉടനെ അടുത്ത വിജയ്‌ ചിത്രം ചെയ്യുമോ? എന്ന ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അറ്റ്‌ലീ .”അത് സംഭവിച്ചേക്കാം” എന്നായിരുന്നു അറ്റ്‌ലീയുടെ മറുപടി.

തമിഴിലെ ഹിറ്റ് കോമ്പോയായി മാറുന്ന വിജയ്‌-അറ്റ്‌ലീ ടീമിന്റെ ചിത്രം ബിഗ്‌ സ്ക്രീനില്‍ എത്തുമ്പോള്‍ പ്രേക്ഷകരും ആകാംഷയോടെയാണ് അതിനെ നോക്കികാണുന്നത്. ‘മെര്‍സലിന്റെ’ വിജയം ആഘോഷിക്കുന്ന വേളയില്‍ പുതിയ അറ്റ്‌ലീ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് തമിഴ് സിനിമാ പ്രേമികള്‍.

shortlink

Related Articles

Post Your Comments


Back to top button