CinemaGeneralLatest NewsMollywoodNEWSWOODs

ദയവു ചെയ്തു ഞങ്ങളെ ഉപദ്രവിക്കരുത്; രാമലീലയുടെ സംവിധായകൻ പറയുന്നു

സൂപ്പർഹിറ്റായി തിയറ്ററുകളിൽ മുന്നേറുന്ന രാമലീലയുടെ വ്യാജപകർപ്പ് ഇന്റർനെറ്റിൽ എത്തിയതുമായി ബന്ധപ്പെട്ടു സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമായ രാമലീലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സംവിധായകനായ അരുണ്‍ ഗോപി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച പന്ത്രണ്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതുമൂലം നിർമാതാവിന് സംഭവിക്കുന്നത് കോടികളുടെ നഷ്ടമാണ്.

shortlink

Related Articles

Post Your Comments


Back to top button