CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

മോഹന്‍ലാലിന്റെ അച്ഛനായി അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു; എന്നാല്‍ അഭിനയിച്ചത് മകനായി

മികച്ച കോമഡി സീനുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- ഇന്നസെന്റ്. പ്രായത്തിനൊത്ത വേഷങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ച നടന്‍ ഇന്നസെന്റ് ഇതുവരെയും മോഹന്‍ലാലിന്റെ അച്ഛനായി വേഷമിട്ടിട്ടില്ല.

മമ്മൂട്ടിയടക്കമുള്ള താരങ്ങളുടെ അച്ഛനായും അമ്മാവനായും ചേട്ടനായും എത്തിയ ഇന്നസെന്റ് മോഹന്‍ലാലിന്‍റെ അച്ഛനായി അഭിനയിക്കാനുള്ള ആഗ്രഹം ഒരിക്കല്‍ പങ്കുവച്ചു. ശരിയാക്കാം എന്ന് പറഞ്ഞ മോഹന്‍ലാല്‍ ചെയ്തത് ശരിക്കും വിപരീതമായ കാര്യം. അച്ഛന് പകരം മകന്റെ വേഷത്തില്‍ ഇന്നസെന്റ്.

മോഹന്‍ലാലിന്‍റെ മകനായി ഇന്നസെന്റ് വേഷമിട്ടു. ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ അവസാനമായി പുറത്തിറങ്ങിയ ഉടയോന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകനായി ഇന്നസെന്റ് എത്തി. ഇരട്ട വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ഈ ചിത്രത്തില്‍ ശൂരനാട് പാപ്പോയി എന്ന അച്ഛന്റെ രാരിച്ചന്‍ എന്ന മകനായി അഭിനയിച്ചത് ഇന്നസെന്റ് ആയിരുന്നു. ശൂരനാട് കുഞ്ഞ് എന്ന മകനായി മോഹന്‍ലാല്‍ തന്നെ എത്തി.

shortlink

Related Articles

Post Your Comments


Back to top button