CinemaGeneralLatest NewsMollywoodNEWSWOODs

പി.ടി ഉഷയുടെ ജീവിതകഥയില്‍ മോഹന്‍ലാലും

 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളായ പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു. നൂറ് കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പി.ടി ഉഷയെ അവതരിപ്പിക്കുന്നത് പ്രിയങ്ക ചോപ്രയാണ്. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ചോപ്ര കായികതാരത്തിന്റെ വേഷം അണിയുന്നത്. മേരികോമിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു.

പ്രിയങ്ക ചോപ്ര,ദീപിക പദുകോണ്‍, സോനം കപൂര്‍,ആന്‍ട്രിയ ജെര്‍മിയ, എന്നിവര്‍ക്കൊപ്പം ഒരു ശ്രീലങ്കന്‍ നടിയും ഉഷയാകാന്‍ പരിഗണിച്ചിരുന്നു. ഒടുവില്‍ പ്രിയങ്കയെ ‘പയ്യോളി എക്സ്പ്രെസ്സ്’ ആവാന്‍ തെരെഞ്ഞെടുക്കുകയായിരുന്നു. കോച്ച് ഒ.എം നമ്പ്യാരായി മോഹന്‍ലാലും, ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസനായി തമിഴ് നടന്‍ കാര്‍ത്തി എന്നിവരും ചിത്രത്തിലുണ്ട്. ‘പി.ടി ഉഷ ഇന്ത്യ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം പ്രശസ്ത പരസ്യ സംവിധായികയായ രേവതി വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്.

പയ്യന്നൂര്‍ സ്വദേശിയായ ഡോ: സജീഷ് എം സര്‍ഗ്ഗമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പി. ടി ഉഷയുടെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളാണ് ചിത്രം പറയുന്നത്. 1984 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ ഉഷയുടെ മെഡല്‍ നഷ്ടമാണ് പ്രധാന കഥാ സന്ദര്‍ഭം ആകുന്നത്. ബാക്ക് വാട്ടര്‍ ഫിലിംസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏ.ആര്‍ റഹ്മാന്‍,റസൂല്‍ പൂക്കുട്ടി തുടങ്ങിയ ബോളിവുഡിലെയും ഹോളിവുഡിലെയും മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിലുള്ളത്. മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചുണ്ടിനും കപ്പിനുമിടയില്‍ ഒളിംപിക് മെഡല്‍ നഷ്ടമായ പി.ടി ഉഷയുടെ സംഭവ ബഹുലമായ ജീവിതകഥ അഭ്രപാളിയില്‍ കാണാന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button