GeneralMollywoodNEWS

വില്ലന് ഇന്ന് മുതല്‍ റിസര്‍വേഷന്‍ ആരംഭിക്കും

മോഹന്‍ലാല്‍ -ബി ഉണ്ണികൃഷ്ണന്‍ വില്ലന്‍ എന്ന ചിത്രത്തിന്റെ റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. കേരളത്തിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളില്‍ നിന്നും നേരിട്ടും ഓണ്‍ലൈന്‍ ആയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഫാന്‍സിന്റെ വലിയ ആഘോഷ പരിപാടികളോടെയാണ് വില്ലന്‍ തിയേറ്ററിലേക്ക് എത്തുന്നത്. ഒക്ടോബര്‍-27ന് റിലീസിനെത്തുന്ന വില്ലന്‍ ഏറ്റവും കൂടുതല്‍ ഫാന്‍സ്‌ ഷോ കളിക്കുന്ന മോഹന്‍ലാല്‍ ചിത്രമെന്ന നേട്ടം സ്വന്തമാക്കും. കേരളത്തില്‍ നൂറോളം ഫാന്‍സ്‌ ഷോയാണ് വില്ലനായി സംഘടിപ്പിച്ചിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ടീമിന്റെ നാലാമത് ചിത്രമാണ് വില്ലന്‍.

shortlink

Related Articles

Post Your Comments


Back to top button