CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ആമിയില്‍ നിന്നും പൃഥ്വിരാജ് പുറത്ത്..! പകരം മറ്റൊരു യുവതാരം

 

മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ആമി. പൃഥ്വിരാജാണ് ചിത്രത്തില്‍ അതിഥിയായി എത്തുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമിയില്‍ ടൊവിനോ തോമസ് അതിഥി വേഷത്തിലെത്തും.

അമി ക്രിസ്മസിനാണ് റിലീസ് ചെയ്യുക. കമല്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ മുരളീ ഗോപിയും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗുല്‍സാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയും സംഗീതം നല്‍കുന്നു ഇനി ഒരു ഷെഡ്യൂള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. കൊച്ചിയില്‍ നവംബര്‍ ആറിന് ഈ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കും. ഒറ്റപ്പാലവും കൊല്‍ക്കൊത്തയുമായിരുന്നു മറ്റ് ലൊക്കേഷനുകള്‍.

shortlink

Related Articles

Post Your Comments


Back to top button